Posted On
date_range Updated On
date_range ക്യാപ്റ്റനായി കിടിലൻ ലുക്കിൽ ദുൽഖർ; ബോളിവുഡ് ചിത്രം സോയാ ഫാക്ടറിന്‍റെ ട്രെയിലർ
ദുൽഖറിന്‍റെ രണ്ടാം ബോളിവുഡ് ചിത്രം സോയ ഫാക്ടറിന്‍റെ ട്രെയിലർ പുറത്ത്. സോനം കപൂറാണ് ചിത്രത്തിലെ നായിക. അഭിഷേക ് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അനുജ ചൗഹാന്‍റെ സോയാ ഫാക്ടര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന, ലോകകപ്പ് ജയിക്കാന്‍ ടീമിന്റെ ഭാഗ്യ ഘടകമായി തിരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് പ്രമേയം. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്‌ലാബ് ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സെപ്റ്റംബര്‍ 20ന് തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.