എന്തൊരു പ്രഹസനമാണിത് സൽമാൻ ഖാൻ.. 

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻ പങ്കുവെച്ച ചിത്രത്തിന് ട്രോളുകളുടെ പ്രവാഹം. 'കർഷകർക്ക് ആദരവുമായി' എന്ന അടിക്കുറിപ്പോടെ സല്‍മാന്‍ ഖാന്‍ പങ്കുവച്ച ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പരിഹസിക്കപ്പെടുന്നത്. ദേഹമാസകലം ചെളി പുരണ്ട്​ നടൻ ഇരിക്കുന്നതാണ് ചിത്രം. നിരവധി ട്രോളുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

മുഖത്തും കാലിലും കൈയിലുമെല്ലാം ചെളി തേച്ചു പിടിച്ചപ്പോള്‍ കൈപ്പത്തി മറന്നു പോയല്ലോ എന്നാണ് ഒരാൾ ചോദിക്കുന്നത്. സുശാന്ത് രജ് പുതിന്‍റെ ചിത്രങ്ങളും ചിലർ മറുപടിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയെല്ലായിടത്തും ചെളി തേച്ചപ്പോൾ കൈയുടെ കാര്യം മറന്നു അല്ലേയെന്നും ചിലര്‍ ചോദിക്കുന്നു.

Tags:    
News Summary - Troll for Salman Khan... Movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.