Posted On
date_range Updated On
date_range സുശാന്ത് സിങ്ങിൻെറ മരണം: റിയ ചക്രവർത്തിക്കെതിരെ കേസ്
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിൻെറ മരണത്തിൽ സുഹൃത്തും നടിയുമായ റിയ ചക്രവർത്തിക്കെതിരെ കേസ്. സുശാന്തിൻെറ പിതാവ് നൽകിയ പരാതിയിൽ പട്ന പൊലീസാണ് കേസെടുത്തത്. ആത്മഹത്യപ്രേരണ കുറ്റം ഉൾപ്പടെ ചുമത്തിയാണ് കേസ്.
ഐ.പി.സി സെക്ഷൻ 341, 342, 380, 406, 420, 306 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പട്ന പൊലീസ് അറിയിച്ചു. നേരത്തെ സുശാന്തിൻെറ ആത്മഹത്യയിൽ അന്വേഷണം നടത്തുന്ന മുംബൈ പൊലീസ് റിയ ചക്രവർത്തിയെ ചോദ്യം ചെയ്തിരുന്നു. സുശാന്തിൻെറ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യവുമായി റിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.
ജൂൺ 14നാണ് മുംബൈയിലെ വീട്ടിൽ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് ശേഷം ബോളിവുഡിലെ പല പ്രമുഖരേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.