ആടിപ്പാടി സുശാന്ത്, വേദനയോടെ ആരാധകർ​; ദിൽ ബേച്ചാരയിലെ ടൈറ്റിൽ ഗാനമെത്തി

ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുത്​ അവസാനമായി അഭിനയിച്ച ദിൽ ബേച്ചാരയിലെ ടൈറ്റിൽ ഗാനം പുറത്തിറക്കി. പാട്ടിലുടനീളം സുശാന്തിൻെറ ഡാൻസാണ്​ ചിത്രീകരിച്ചിരിക്കുന്നത്​. പാട്ടിൻെറ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നതും പാടിയതും എ.ആർ. റഹ്​മാനാണ്​. അമിതാഭ്​ ഭട്ടാചാര്യയാണ്​ വരികൾ എഴുതിയിരിക്കുന്നത്​. 

പ്രണയ ചിത്രമായ ദിൽ ബേച്ചാര കാൻസറിനോട്​ ​പൊരുതുന്ന കിസി, മാനി എന്നിവരുടെ ജീവിതമാണ്​ പറയുന്നത്​. മാനി എന്ന കഥാപാത്രമായി സുശാന്തും കിസി എന്ന കഥാപാത്രമായി സജ്ഞന സങ്കിയും എത്തും. 

Full View

സുശാന്ത്​ സിങ്ങിനോടുള്ള ആദര സൂചകമായി ദിൽ ബേച്ചര സൗജന്യമായി സ്​ട്രീം ചെയ്യാൻ ഹോട്ട്​സ്​​റ്റാർ തീരുമാനിച്ചിരുന്നു. ജൂലൈ 24 മുതൽ ഡിസ്​നി, ഹോട്ട്​സ്​റ്റാറിൽ ചിത്രം റിലീസ്​ ചെയ്യും. ചിത്രം ഹോട്ട്​സ്​റ്റാർ സബ്​സ്​ക്രിപ്​ഷൻ ഇല്ലാത്തവർക്കും സൗജന്യമായി കാണാൻ സാധിക്കും. ചിത്രത്തിൻെറ ട്രെയിലർ പങ്കുവെച്ച്​ മുകേഷ്​ ഛബ്ര ഇക്കാര്യം അറിയിച്ചിരുന്നു. 

സുശാന്തിനോടുള്ള ആദര സൂചകമായി ചിത്രത്തിലെ നായികയായ സജ്ഞന സങ്കി ഉൾപ്പെടെ ഗാനം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. 

Tags:    
News Summary - Sushant Singh Rajput Dil Bechara title track out -Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.