‘സുശാന്തി​െൻറ മരണം​ ആത്​മഹത്യയല്ല’ കാമ്പയിൻ ട്വിറ്ററിൽ ട്രെൻഡിങാകുന്നു

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ്​ രജ്പുത്തി​​െൻറ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് നടിയും സുശാന്തി​​െൻറ കാമുകിയുമായ റിയ ചക്രവർത്തി ആവശ്യ​​പ്പെട്ട ശേഷം ‘സുശാന്തി​​െൻറ മരണം ആത്​മഹത്യയല്ല’ എന്ന കാമ്പയിൻ ട്വിറ്ററിൽ ട്രെൻഡിങാകുന്നു. 

ആഭ്യന്തരമന്ത്രി അമിത് ഷായെ ടാ​ഗ് ചെയ്തു കൊണ്ടാണ് സി.ബി.​െഎ അന്വേഷണം അഭ്യർഥിച്ച്​ റിയ ട്വീറ്റ്​ ചെയ്​തത്​. അതിനുശേഷമാണ്​ #SSRCaseIsNotSuicide എന്ന ഹാഷ്​ടാഗ്​ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കപ്പെട്ടത്​.  

‘ബഹുമാന്യനായ അമിത് ഷാ സാർ, ഞാൻ സുശാന്ത് സിങ്​ രജ്പുത്തി​​െൻറ കാമുകി റിയ ചക്രവർത്തി. അദ്ദേഹത്തി​​െൻറ മരണം നടന്നിട്ട് ഒരു മാസം പിന്നിടുന്നു. എനിക്ക് സർക്കാറിൽ പൂർണ വിശ്വാസമുണ്ട്. എങ്കിലും നീതി നടപ്പിലാക്കപ്പെടണമെന്ന ആ​ഗ്രഹത്താൽ ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണം ആരംഭിക്കാൻ ഞാൻ കൈകൂപ്പി അഭ്യർഥിക്കുകയാണ്. ഇങ്ങനെയൊരു നീക്കത്തിന്​ സുശാന്തിനെ പ്രേരിപ്പിച്ച സമ്മർദം എന്താണെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു’- എന്നായിരുന്നു റിയയുടെ ട്വീറ്റ്​.

ഇതേ തുടർന്ന്​ #SSRCaseIsNotSuicide എന്ന ഹാഷ്​ടാഗ്​ ട്വിറ്ററിൽ ട്രെൻഡ്​ ആകുകയും സുശാന്ത്​ ആത്​മഹത്യ ചെയ്​തതല്ല എന്ന്​ ചൂണ്ടിക്കാട്ടി ആരാധകർ രംഗത്തെത്തുകയുമായിരുന്നു. ‘സുശാന്തി​​െൻറ മരണം സി.ബി.​െഎ അന്വേഷിക്കുക’, ‘ഞങ്ങൾക്ക്​ നീതി വേണം’ എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ്​ ആരാധകരിൽ നിന്നുയർന്നത്​. 

അഭിമുഖങ്ങളിൽ ജീവിതത്തെ പ്രചോദിപ്പിക്കുന്ന കാര്യങ്ങളാണ്​ സുശാന്ത്​ പറഞ്ഞിരുന്നതെന്നും അദ്ദേഹത്തി​​െൻറ ലക്ഷ്യങ്ങൾ നല്ല ദിശയിലായിരുന്നെന്നും ഒരു ആരാധകൻ ചൂണ്ടിക്കാട്ടി. ബോളിവുഡിലെ സ്വജനപക്ഷപാതം കാരണം സിനിമകൾ നഷ്​ടമായെങ്കിലും താൻ അഭിനയം എന്ന അഭിനിവേശം ഉപേക്ഷിക്കുകയി​ല്ലെന്ന്​ സുശാന്ത്​ ഉറപ്പിച്ചിരുന്നെന്നും അദ്ദേഹം ആത്​മഹത്യ ചെയ്​തെന്ന്​ വരുത്തി ആളുകളെ മണ്ടന്മാരാക്കേണ്ടയെന്നുമായിരുന്നു മറ്റൊരാളുടെ പ്രതികരണം. 

അതേസമയം, റിയയുടെ ആവശ്യത്തിൽ പ്രതിഷേധവുമായും ഒരു വിഭാ​ഗം രം​ഗത്തെത്തി. റിയയുടെ പ്രവൃത്തി വെറും നാടകമാണെന്നും സഹതാപം പിടിച്ചു പറ്റാനുള്ള ശ്രമമാണെന്നുമൊക്കെയായിരുന്നു ആരോപണങ്ങൾ.

അതിനിടെ, തനിക്കെതിരെ ചിലർ ഭീഷണി മുഴക്കിയെന്നും റിയ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഉടൻ ആത്മഹത്യ ചെയ്തില്ലെങ്കിൽ ബലാത്സംഗം ചെയ്ത് കൊന്നുകളയും എന്നായിരുന്നു സന്ദേശം. 

Tags:    
News Summary - #SSRCaseIsNotSuicide Trends After Rhea Chakraborty Says Sushant Singh Rajput Took a 'Step'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.