Posted On
date_range Updated On
date_range സോനം കപൂർ വിവാഹിതയായി
ബോളിവുഡ് നടി സോനം കപൂർ വിവാഹിതയായി. ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് വരൻ. സോനത്തിന്റെ ബാന്ദ്രയിലുളള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയിൽവച്ച് സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ.
രാവിലെ 11 മണിക്കായിരുന്നു വിവാഹ ചടങ്ങുകൾ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിലേക്ക് ആശംസകളുമായി ബോളിവുഡ് താരങ്ങളും എത്തിയിരുന്നു.
അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, സെയ്ഫ് അലി ഖാൻ, കരീന കപൂർ, നിര്‍മാതാവ് ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുശി, അര്ജുന് കപൂർ, രൺവീൺ കപൂർ, ആമിർ ഖാൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.