സോനം കപൂർ വിവാഹിതയാകുന്നു

വിരാട്​ കോഹ്​ലി അനുഷ്​ക ശർമ വിവാഹത്തി​​െൻറ ഒാളങ്ങൾ അടങ്ങുന്നതിന്​ മുമ്പ്​ മറ്റൊരു വിവാഹത്തിന്​ കൂടി ഒരുങ്ങുകയാണ്​ ബോളീവുഡ്​. ബോളീവുഡ്​ താര സുന്ദരിയും അനിൽ കപൂറി​​െൻറ മകളുമായ സോനം കപൂറാണ്​ പുതിയ വിവാഹ വാർത്തകളിൽ നിറയുന്നത്​. ഡൽഹി കേന്ദ്രീകരിച്ചുള്ള ഷൂ ബ്രാൻറ്​ ഉടമയായ ആനന്ദ്​ അഹൂജയാണ്​ വരൻ. 2018 ൽ ഇരുവരും വിവാഹം കഴിക്കുമെന്നും സൂചനകളുണ്ട്​. വിവാഹത്തിനായി​ ​ജോധ്​പൂരിലുള്ള ഉമൈർ ഭവൻ പാലസ്​ ഒരാഴ്​ച്ചത്തേക്ക്​ ബുക്ക്​ ചെയ്​തിരിക്കുകയാണ്​ സോനം.  

പാപരാസികൾ പിന്തുടരുന്ന സെലിബ്രിറ്റി കമിതാക്കളിൽ മുൻപന്തിയിലുണ്ടായിരുന്നവരാണ്​ സോനവും ആനന്ദ്​ അഹൂജയും. ക്യാമറക്ക്​ മുമ്പിൽ വരാൻ മടികാണിക്കാതിരുന്ന ഇരുവരും വിവാഹ വാർത്തകൾ മു​േമ്പ നിഷേധിച്ചിരുന്നില്ല. ആനന്ദിന്​ സോനത്തി​​െൻറ കുടുംബവുമായി നേരത്തെ ബന്ധവുമുണ്ട്​. പ്രശസ്​തമായ വാർട്ടൺ ബിസ്​നസ്​ സ്​കൂളിലായിരുന്നു ആനന്ദി​​െൻറ ഉന്നത പഠനം. പഠനത്തിന്​​ ശേഷം ആനന്ദ്​ ഷൂ ബിസ്​നസ്​ രംഗത്തേക്ക് തിരിഞ്ഞു. നീർജയിലെ അഭിനയത്തിന്​ സോനത്തിന്​ കഴിഞ്ഞ വർഷത്തെ ദേശീയ അവാർഡ്​ ലഭിച്ചിരുന്നു.


 

Tags:    
News Summary - Sonam Kapoor, Anand Ahuja Finally Tying The Knot - Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.