ഹ്യൂമന്‍ കമ്പ്യൂട്ടറായി വിദ്യാ ബാലൻ; തരംഗമായി ശകുന്തളാ ദേവിയുടെ ട്രെയിലർ
വിദ്യാ ബാലൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ശകുന്തള ദേവി'യുടെ ട്രെയിലർ റിലീസ് ചെയ്തു. തിയേറ്റർ റിലീസായി വരേണ്ടിയിരുന്ന ചിത്രം കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ഓടിടി റിലീസായി തീരുമാനിക്കുകയായിരുന്നു. ആമസോൺ പ്രൈം വഴി ജൂലൈ 31ന് ചിത്രം 200ലേറെ രാജ്യങ്ങളിലേക്കെത്തും.
ഹ്യൂമന്‍ കമ്പ്യൂട്ടർ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന, ഗണിതശാസ്ത്ര പ്രതിഭ ശകുന്തള ദേവിയുടെ വേഷമാണ് ചിത്രത്തിൽ വിദ്യാബാലൻ അവതരിപ്പിക്കുന്നത്. ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിദ്യാ ബാലെൻറ വ്യത്യസ്തമായ ലുക് പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. അനു മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രം മൽഹോത്രയാണ് നിർമാതാവ്.
അഞ്ചാം വയസ്സിൽ 18 വയസ്സുള്ളവർക്കു വേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യം, സോള്‍വ് ചെയ്താണ് ശകുന്തളാ ദേവി പ്രശസ്തയാവുന്നത്. പിന്നീട് അമാനുഷികമായ കണക്കുകൂട്ടൽ വേഗത്തിന്‍റെ പേരിൽ പ്രശസ്തയായി മാറി. ശകുന്തളദേവിയുടെ ചെറുപ്പം മുതലുള്ള ജീവിതമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവരുടെ ഗണിതശാസ്ത്ര കരിയറിനൊപ്പം തന്നെ വ്യക്തിജീവിതവും കുടുംബവുമെല്ലാം ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ശകുന്തള ദേവിയുടെ 20 വയസ്സു മുതല്‍ അവസാനകാലം വരെയുള്ള വേഷത്തിലാണ് വിദ്യാ ബാലന്‍ എത്തുന്നത്. ഗണിതവും തമാശയും പ്രണയവുമൊക്കെയായി വിദ്യ ബാലന്‍ ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.