Posted On
date_range Updated On
date_range മോദി വന്നാൽ രാജ്യം വിടില്ല; ജനിച്ചതിവിടെ മരിക്കുന്നതും ഇവിടെ –ശബാന ആസ്മി
മുംബൈ: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാൽ രാജ്യംവിടുമെന്ന് തെൻറ പേരിൽ പ്രച രിക്കുന്ന വാർത്തക്കെതിരെ ശക്തമായി പ്രതികരിച്ച് നടി ശബാന ആസ്മി. പരാജയ ഭീതിയുള്ള ‘വ്യാജ വാർത്ത ബ്രിഗേഡുകളാണ്’ തനിക്കെതിരെ നുണ പ്രചരിപ്പിക്കുന്നതെന്ന് ശബാന ട്വിറ്ററിൽ പ്രതികരിച്ചു. അത് കെട്ടിച്ചമച്ചതാണ്.
അങ്ങനെ പറഞ്ഞിട്ടില്ല. രാജ്യം വിടാൻ ഉദ്ദേശ്യവുമില്ല. ഇവിടെയാണ് ജനിച്ചത്. ഇവിടെതന്നെയാണ് എെൻറ മരണവും. വ്യാജവാർത്ത സൃഷ്ടിക്കുന്നവരെ തികഞ്ഞ അവജ്ഞതയോടെ തള്ളുന്നു. എതിരാളികളെ ശത്രുക്കളെപ്പോലെ കാണരുതെന്നാണ് പിതാവ് െകെഫ് ആസ്മി പഠിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.