സൽമാന്‍റെ സഹായത്തിന് കാത്തുനിൽക്കാതെ സരോജ് ഖാൻ പോയി

മുംബൈ: അവസാന കാലഘട്ടങ്ങളിൽ അന്തരിച്ച നൃത്ത സംവിധായിക സരോജ് ഖാൻ ബോളിവുഡിന്‍റെ വെള്ളിവെളിച്ചത്തിൽ നിന്നും ഏറെ ദുരെയായിരുന്നു. ഒരു കാലത്ത് ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ ചുവടുകള്‍ നിയന്ത്രിച്ചിരുന്ന ദേശീയ പുരസ്കാരം നേടിയ താരം, അവസരങ്ങളില്ലാതായതോടെ യുവ നടിമാരെ ഡാന്‍സ് പഠിപ്പിച്ച് കഴിഞ്ഞുകൂടുകയായിരുന്നു. 

ഇക്കാര്യമറിഞ്ഞ സൽമാൻ ഖാൻ സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരുന്നെങ്കിലും അതിന് കാത്ത് നിൽക്കാതെ സരോജ് ഖാൻ യാത്രയായി. സൽമാൻ ഖാൻ അന്ന് നേരിട്ട് വന്ന് അവരെ കാണുകയും അടുത്ത ചിത്രത്തിൽ അവസരം നൽകാമെന്ന് ഉറപ്പ് നൽകുകയുമുണ്ടായി. 

രണ്ടായിരത്തോളം പാട്ടുകൾക്ക്​ കൊറിയോഗ്രാഫി ചെയ്​ത സരോജ് ഖാൻ നാലുപതിറ്റാണ്ടായി ബോളിവുഡ്​ സിനിമകളിലെ സ്​ഥിരസാന്നിധ്യമായിരുന്നു. സജ്ഞയ്​ ലീല ബൻസാലിയുടെ ദേവദാസിലെ ’ഡോല രേ ഡോല’, മാധുരി ദീക്ഷിതിൻെറ തേസബിലെ ‘ഏക്​ ദോ തീൻ’, 2007ൽ പുറത്തിറങ്ങിയ ജബ്​ വി മെറ്റിലെ ‘യേ ഇഷ്​ക്​ ഹായെ’ എന്നീ പാട്ടുകളിലെ കൊറിയോഗ്രാഫിക്ക്​ മൂന്നു തവണ ദേശീയ പുരസ്​കാരം നേടി. 

ജൂൺ 20 ന്​ ശ്വാസതടസത്തെ തുടർന്ന്​ ബന്ദ്രയിലെ ഗുരു നാനാക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണ്​. ജൂൺ 24ന്​ ഇവരുടെ ആരോഗ്യ നില തൃപ്​തികരമാണെന്നും ഉടൻ ഡിസ്​ചാർജ്​ ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാൽ പിന്നീട്​ ആരോഗ്യ നില വീണ്ടും വഷളാവുകയായിരുന്നു. 2019ൽ കരൺ ജോഹർ നിർമിച്ച ‘കലങ്ക്​’ എന്ന ചിത്രത്തി​ലെ തബാ ഹോ ഗയെ എന്ന പാട്ടിനായിരുന്നു അവസാനമായി കൊറിയോഗ്രാഫി ചെയ്​തത്​. 


LATEST VIDEO

Full View
Tags:    
News Summary - Saroj Khan had said she was getting no work, Salman Khan promised to work with her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.