റാണി മൂഖർജി പൊലീസ് വേഷത്തിലെത്തി കൈയ്യടി നേടിയ ചിത്രം മർദാനിയുടെ രണ്ടാം ഭാഗം വരുന്നു. മർദാനി 2 എന്ന് പേരിട്ട ിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന ക്രൂരനായ സീരിയൽ കില്ലറെ പിടികൂടാനുള്ള ശ്രമമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗോപി പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രം സിങ്, ശ്രുതി ബപ്ന, രാജേഷ് ശർമ എന്നിവരും അഭിനയിക്കുന്നു. ചിത്രം ഡിസംബർ 13ന് തിയറ്ററുകളിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.