Posted On
date_range Updated On
date_range മല്ലിക ഷെരാവത്തിനുനേരെ ഫ്രാന്‍സില്‍ മോഷ്ടാക്കളുടെ ആക്രമണം
പാരിസ്: ബോളിവുഡ് നടി മല്ലിക ഷെരാവത്തിനുനേരെ ഫ്രാന്‍സില്‍ ആക്രമണം. പാരിസിലെ അപ്പാര്ട്മെന്റിനുമുന്നിലാണ് മോഷ്ടാക്കളുടെ ആക്രമണമുണ്ടായത്. കണ്ണീര്‍വാതകം പ്രയോഗിച്ചാണ് താരത്തെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തത്.
ഫ്രഞ്ച് മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ ടെലിവിഷന്‍ അവതാരക കിം കര്ദാഷിയെ തോക്കുചൂണ്ടി കൊള്ളയടിച്ച് ഒരാഴ്ച പിന്നിടുന്നതിനിടെയാണ് മറ്റൊരു താരത്തിനെതിരെ ഫ്രാന്‍സില്‍ അക്രമമുണ്ടാകുന്നത്.
രാത്രി 9.40ഓടെയാണ് മുഖംമറച്ച ആയുധധാരികള്‍ കൊള്ളയടിച്ചതെന്ന് പൊലീസ് അറിയിച്ചു. അക്രമികളെ ഉടന്‍ പിടികൂടുമെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, റിപ്പോര്‍ട്ടിനെക്കുറിച്ച് മല്ലിക ഷെരാവത്ത് പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.