Posted On
date_range Updated On
date_range പതിനേഴ് വർഷത്തിന് ശേഷം അനിൽ കപൂറും മാധുരി ദീക്ഷിതും വീണ്ടും ഒന്നിക്കുന്നു
ബോളിവുഡിലെ പ്രണയ ജോഡികളായ അനിൽ കപൂറും മാധുരി ദീക്ഷിതും വീണ്ടും ഒന്നിക്കുന്നു. ഇന്ദ്രകുമാർ സംവിധാനം ചെയ്യുന്ന 'ടോട്ടൽ ദമാൽ' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ജനുവരിയിൽ ചിത്രീകരണം തുടങ്ങും. അനിൽ കപൂർ^മാധുരി ജോഡികളെ വീണ്ടും ഒന്നിപ്പിക്കുന്നതിന്‍റെ ത്രില്ലിലാണ് താനെന്ന് സംവിധായകൻ ഇന്ദ്രകുമാർ പറഞ്ഞു. ചിത്രത്തിൽ അജയ് ദേവ്ഗൺ, റിതേഷ് ദേഷ്മുഖ്, അർഷദ് വർസി, ജവേദ് ജഫ്രി എന്നിവരും അഭിനയിക്കുന്നുണ്ട്.
രണ്ടായിരത്തിൽ പുറത്തിറങ്ങിയ 'പുകാർ' എന്ന ചിത്രത്തിലാണ് താരജോഡികൾ അവസാനമായി ഒന്നിച്ചത്. അനിൽ^മാധുരി കൂട്ടുകെട്ടിലിറങ്ങിയ ജമൈ രാജ, റാം ലഖാന്‍ എന്നിവ വമ്പൻ ഹിറ്റായിരുന്നു. ബേട്ടയിലെ ധക്, ധക് കർനേ ലഗാ എന്ന ഗാനം ഇന്നും സൂപ്പർ ഹിറ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.