Posted On
date_range Updated On
date_range ചിത്രീകരികരണത്തിനിടെ കങ്കണയുടെ തലക്ക് വെട്ടേറ്റു
പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ നടി കങ്കണക്ക് വെട്ടേറ്റു. ‘മണികര്‍ണിക- ദ ക്യൂന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. വാള്‍പ്പയറ്റ് ചിത്രീകരിക്കുന്നതിനിടെ കങ്കണക്ക് വാളുകൊണ്ട് വെട്ടേല്‍ക്കുകയായിരുന്നു.
ഉടന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടിയുടെ തലയില്‍ 15 സ്റ്റിച്ചുകളുണ്ട്. ഒരാഴ്ച ആശുപത്രിയില്‍ കഴിയണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
സഹതാരം നിഹാര്‍ പാണ്ഡ്യയുമായി കങ്കണ വാള്‍പ്പയറ്റ് നടത്തുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. സിനിമയിലുടനീളം വെട്ടുകൊണ്ട പാട് തന്റെ നെറ്റിയിലുണ്ടാകുമെന്ന് കങ്കണ വ്യക്തമാക്കി. ചിത്രീകരണത്തിന് ശേഷം പ്ലാസ്റ്റിക് സർജനെ സമീപിച്ച് കോസ്മെറ്റിക് സർജറി ചെയ്യും.
റാണി ലക്ഷ്മി ഭായിയുടെ ജീവചരിത്ര സിനിമയാണ് മണികര്‍ണിക- ദ ക്യൂന്‍ ഓഫ് ഝാന്‍സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.