ബോളിവുഡിനെ ഞെട്ടിച്ച്​ ​ കെ.ആർ.കെ ട്വിറ്ററിൽ തിരിച്ചെത്തി

ന്യൂഡൽഹി: നടനും സംവിധായകനുമായ ​െക.ആർ.കെ എന്ന കമാൽ ആർ ഖാൻ ഒരു മാസത്തിന്​ ശേഷം ട്വിറ്ററിൽ തിരി​ച്ചെത്തി. ത​​​െൻറ അക്കൗണ്ട്​ നീക്കം ചെയ്​തതിന്​ പിന്നിൽ ആമിർ ഖാൻ,സൽമാൻ ഖാൻ, ഷാരൂഖ്​ ഖാൻ എന്നിവരാ​െണന്നാണ്​ ത​​​െൻറ പുതിയ അക്കൗണ്ടിൽ ഇട്ട ട്വീറ്റിൽ കമാൽ ആരോപിക്കുന്നത്​.​ അവർ അഭിനയിക്കുന്ന ചിത്രങ്ങളെ താൻ വിമർശിക്കുന്നത്​ നിയന്ത്രിക്കുന്നതിനാണത്രെ ഖാൻമാർ അങ്ങനെ ചെയ്​തത്​. താൻ ജനങ്ങളെ മോശം ചിത്രങ്ങളിൽ നിന്നും രക്ഷിക്കുകയാണെന്നും, ഖാൻമാരാണ്​​ ചവറ്​ പടങ്ങൾ ചെയ്യുന്നത്​ നിർത്തേണ്ടതെന്നും കമാൽ പറയുന്നു.രണ്ട്​ വർഷങ്ങൾക്കുള്ളിൽ മണ്ടൻമാരായ നിരൂപകരെ ഇല്ലാതാക്കുമെന്ന്​ ഷാരൂഖ്​ ഖാൻ ഒരു മുതി​ർന്ന സംവിധായകനോട്​ പറഞ്ഞെന്നും ആരാണ്​ രണ്ട്​ വർഷത്തിനുള്ളിൽ ഇല്ലാതാവുകയെന്ന്​ കാണാമെന്നുമാണ്​ കമാലി​​​െൻറ മറ്റൊരു ട്വീറ്റ്​.

കഴിഞ്ഞ ഒക്​ടോബർ 18 നാണ് ട്വിറ്റർ കമാൽ ഖാ​​​െൻറ അക്കൗണ്ട് നീക്കം ചെയ്​തത്​.​ ​കമാൽ ഖാ​​​െൻറ ട്വിറ്റർ അക്കൗണ്ട്​ നീക്കം ചെയ്​തത്​ വൻ വാർത്തയായിരുന്നു. നീക്കം ചെയ്​ത ദിവസം നിരവധിപേർ മറുപടി പോസ്​റ്റുമായി ട്വിറ്ററിൽ ആഘോഷിച്ചിരുന്നു. ഇത്​ ട്വിറ്റർ നൽകുന്ന ദീപാവലി സമ്മാനമാണെന്നും, കെ.ആർ.കെ യോട്​ കിണറ്റിൽ നിന്ന്​ പുറത്ത്​ വന്ന്​ ലോകം ആസ്വദിക്കാനുമൊക്കെ പറയുന്ന തരത്തിലുള്ള ട്വീറ്റുകളാണ്​ വന്നത്​.

 

 



ആമിർ ഖാ​​​െൻറ നിർമാണത്തിൽ സൈറ വസീം നായികയായ സീക്രട്​ സൂപ്പർ സ്​റ്റാർ എന്ന സിനിമയുടെ ക്ലൈമാക്​സ്​ കമാൽ ട്വിറ്ററിലൂടെ പുറത്തു വിട്ടിരുന്നു. ആമിർ ഖാനെയും ഭാര്യ കിരൺ റാവുവിനെയും അധിക്ഷേപിച് പോസ്​റ്റുകളും ഇട്ടു. ഇൗ സംഭവങ്ങൾക്ക്​​ ശേഷം സിനിമയുടെ അണിയറക്കാർ ട്വിറ്ററിനോട്​ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ്​ ​െക.ആർ.​കെയുടെ ട്വിറ്റർ​ അക്കൗണ്ട്​ നീക്കം ചെയ്യപ്പെടുന്നത്​​. അക്കൗണ്ട്​ ​േ​പായതിൽ ട്വിറ്ററിനെതിരെ കേസ്​ കൊടുക്കുമെന്നും ആത്​മഹത്യ ചെയ്യു​െമന്നും ഭീഷണി മുഴക്കി ദേശീയ വാർത്താ മാധ്യമങ്ങളിലും കെ.ആർ.കെ നിറഞ്ഞ്​ നിന്നു. 

സ്വയം പ്രഖ്യാപിത നമ്പർ വൺ ഫിലിം ക്രിട്ടിക്​ എന്നറിയപ്പെടുന്ന കമാലി​​​െൻറ ട്വീറ്റുകളെല്ലാം വൈറലാണ്​. മൂന്ന്​ ഖാൻമാരെയും പതിവായി അധിക്ഷേപിച്ച്​ ട്വീറ്റുകൾ ഇട്ട്​ പൊങ്കാല വാങ്ങൽ ശീലമാക്കിയ കമാലി​​​െൻറ ട്വിറ്ററിലെ ഫോ​ളോവേഴ്​സി​​​െൻറ എണ്ണമാക​െട്ട 60 ലക്ഷമാണ്.  മോഹൻലാൽ ഫാൻസി​​​െൻറ കയ്യിൽ നിന്നും കണക്കിന്​ കിട്ടിയ ചരിത്രവുമുണ്ട്​ കമാലിന്​. 1000 കോടി മുടക്കിയെടുക്കുന്ന രണ്ടാമൂഴം സംബന്ധിച്ച വാർത്തകൾ ദേശീയമാധ്യമങ്ങളിലടക്കം വന്ന്​ കൊണ്ടിരുന്ന സമയത്ത്​ നടൻ മോഹൻലാലിനെ ചോട്ടാ ഭീം എന്ന്​ വിളിച്ചാക്ഷേപിച്ച്​ കമാൽ ഒരു പോസ്​റ്റിട്ടിരുന്നു. ഇതിൽ പ്രകോപിതരായി ലാൽ ഫാൻസ്​ കമാൽ ഖാനെ സംഘം ചേർന്ന്​ സോഷ്യൽ മീഡിയയിൽ ആക്രമിച്ചിരുന്നു. 

 

Tags:    
News Summary - Kamaal R Khan Is Back On Twitter -movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.