Posted On
date_range Updated On
date_range ജീത്തു ജോസഫ് ബോളിവുഡിലേക്ക്; ബിഗ് ബജറ്റ് ചിത്രത്തിൽ നായകൻ ഇമ്രാൻ ഹാഷ്മി
മോഹൻലാലിെൻറ മകൻ പ്രണവ് നായകനായ ആദി എന്ന വിജയ ചിത്രത്തിന് ശേഷം ജീത്തു ജോസഫിന് ബോളിവുഡ് അരങ്ങേറ്റം. ഇമ്രാൻ ഹാഷ്മിയാണ് ജീത്തുവിെൻറ നായകനാകുന്നത്. മുതിർന്ന താരം റിഷി കപൂറും പ്രധാനവേഷത്തിലെത്തും. സുനിൽ ഖേേട്ടർപാലും വിയാകോം 18 മോഷൻ പിക്ചേർസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ വൈകാതെ പുറത്തുവിടും.
ഹൊറർ ത്രില്ലർ ജെനറിൽ ഒരുങ്ങുന്ന ചിത്രം ഒരു ഹോളിവുഡ് സൂപ്പർഹിറ്റ് സിനിമയുടെ റീമേക്കായിരിക്കുമെന്നും സൂചനയുണ്ട്. ചിത്രത്തിെൻറ റൈറ്റ്സ് വാങ്ങിയതിന് ശേഷമാണ് നിർമാതാക്കൾ ജീത്തുവിനെ സമീപിച്ചതെന്നും റിപ്പോർട്ടുണ്ട്. മെയ് മുതൽ ജുലൈ വരെ 45 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.