Posted On
date_range Updated On
date_range ഇർഫാൻ ഖാന്‍റെ ആരോഗ്യനിലയിൽ പുരോഗതി
ന്യൂഡൽഹി: ന്യൂറോ എൻഡൊക്രൈൻ ട്യൂമർ എന്ന അപൂർവ്വ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നടൻ ഇർഫാൻ ഖാെൻറ ആരോഗ്യനിലയിൽ പുരോഗതി. ഇർഫാൻ ഖാൻ ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്ന് നിർമാതാവ് ഷുജിത് സർക്കാർ പറഞ്ഞു.
വീണു കിട്ടിയ അവധിയിൽ അദ്ദേഹം ആരോഗ്യം വീണ്ടെടുക്കാനുള്ള യുദ്ധത്തിലാണ്. ഇർഫാൻ ഖാനുമായും ഭാര്യ സുതു സിത്കറുമായും സംസാരിച്ചു. അടുത്ത മാസം യൂറോപ്പിൽ അവരെ സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര സമര സേനാനി ഉദം സിംഗിനെ കുറിച്ചുള്ള ഷുജിത് സർക്കാർ നിർമിക്കാനിരിക്കുന്ന 'മുംബൈ മിറർ' എന്ന സിനിമയിൽ ഇർഫാൻ ഖാനാണ് നായകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.