രണ്ടാം ബോളീവുഡ്​ ചിത്രത്തിനായി ദുൽഖർ ക്രിക്കറ്റ്​ പഠിക്കുന്നു

മലയാളത്തി​​​െൻറ യുവ സൂപ്പർസ്​റ്റാർ ദുൽഖർ സൽമാൻ ​ക്രിക്കറ്റ്​ പഠിക്കുന്നു. ത​​​െൻറ രണ്ടാം ബോളിവുഡ്​ ചിത്രത്തിന്​ വേണ്ടിയാണ്​ താരം ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനം നടത്താൻ പോകുന്നത്​. സോനം കപൂറാണ്​ ദുൽഖറി​​​െൻറ നായികാ വേഷത്തിൽ. ബോളിവുഡ്​ അരങ്ങേറ്റ ചിത്രമായ കർവാ​​​െൻറ റിലീസിങ്​ ജൂണിൽ നടക്കാനിരിക്കെയാണ്​ മറ്റൊരു ബോളിവുഡ്​ ചിത്രത്തിന്​ വേണ്ടി താരം ബാറ്റേന്താൻ പരിശീലിക്കുന്നത്​. 

​പ്രശസ്​ത എഴുത്തുകാരി അനുജ ചൗഹാ​​​െൻറ ‘ദി സോയ ഫാക്​ടർ’ എന്ന ബെസ്​റ്റ്​ സെല്ലിങ് ഫിക്ഷൻ​ നോവലി​​​െൻറ ദൃശ്യാവിഷ്​കാരത്തിലൂടെയായിരിക്കും ബിടൗണിലേക്കുള്ള ദുൽഖറി​​​െൻറ രണ്ടാം വരവ്​. ചിത്രത്തിൽ ഇന്ത്യൻ ടീം ക്യാപ്​റ്റനായായാണ്​ ഡിക്യൂ എത്തുക. 

1983ൽ ഇന്ത്യ ആദ്യമായി ക്രിക്കറ്റ്​ ലോകകപ്പ്​ നേടിയപ്പോൾ​ ജനിച്ച പെൺകുട്ടിയെ ടീം ഇന്ത്യ ഭാഗ്യ താരമായി കാണുന്നതും എന്നാൽ ഇത്തരം വിശ്വാസങ്ങളെ ടീമി​​​െൻറ ക്യാപ്​റ്റൻ എതിർക്കുന്നതുമായി ബന്ധപ്പെട്ട്​ ഉടലെടുക്കുന്ന പ്രശ്​നങ്ങളുമൊക്കെയാണ്​ സോയാ ഫാക്​ടറി​​​െൻറ ഇതി വൃത്തം. സോയ എന്ന ടൈറ്റിൽ കഥാപാത്രമായാണ്​ സോനം കപൂർ അഭിനയിക്കുന്നത്​. അഭിഷേക്​ കപൂറാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. ഫോക്​സ് സ്​റ്റാർ സ്​റ്റുഡിയോസാണ്​ നിർമാണം.

 

 
 

Tags:    
News Summary - Dulquer Salmaan to act with Sonam Kapoor in The Zoya Factor - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.