'ദംഗൽ: അഞ്ചു വർഷത്തിനിടെ കണ്ട മികച്ച ചിത്രം'

സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്ന ആമിർ ഖാൻ ചിത്രം 'ദംഗലി'നെ പുകഴ്ത്തി സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. അഞ്ചു വർഷത്തിനിടെ കണ്ട മികച്ച ചിത്രമാണ് ദംഗൽ.  ഹൃദയസ്പർശിയായ എന്‍റടൈനറാണ് ചിത്രമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ക്രിസ്മസ് റിലീസായെത്തിയ ചിത്രം ആദ്യ ദിനം തന്നെ 29.78 കോടി നേടിയിരുന്നു.  

ഇന്ത്യയില്‍ മാത്രം 4300 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.  ചിത്രം റിലീസാകുന്നതിന്‍റെ മുമ്പ് തന്നെ 40 ശതമാനം ടിക്കറ്റുകൾ അഡ്വാൻസ് ബുക്കിങ്ങിലൂടെ വിറ്റഴിച്ചിരുന്നു. കേരളത്തില്‍പ്പോലും ഓണ്‍ലൈന്‍ വഴിയുള്ള മള്‍ട്ടിപ്ലെക്‌സ് ടിക്കറ്റുകൾ വളരെ പെട്ടെന്ന് വിറ്റഴിയുന്നുണ്ട്.

Tags:    
News Summary - dangal goutham menon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.