Posted On
date_range Updated On
date_range ടൈഗർ ഷ്രോഫിെൻറ കിടിലൻ ആക്ഷൻ രംഗങ്ങളുമായി ബാഗി 2 ട്രൈലർ
ബോളിവുഡിെൻറ ബ്രൂസ്ലി ടൈഗർ ഷ്രോഫ് നായകനായെത്തി തിയറ്ററുകൾ ഇളക്കി മറിച്ച ചിത്രമായിരുന്നു ബാഗി. അസാമാന്യ സംഘട്ടന രംഗങ്ങൾ കൊണ്ട് ചൈനീസ് സിനിമകളെ അനുസ്മരിപ്പിച്ച ബാഗി, ടൈഗറിനെ ബോളിവുഡിലെ മുൻനിര താരമാക്കിയിരുന്നു. ബാഗിക്ക് ശേഷം വന്ന സിനിമകൾ ബോക്സോഫീസിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. ഇതേ തുടർന്ന് താരത്തിെൻറ ബോളിവുഡിലെ സ്ഥാനം തെറിക്കുമെന്ന് കരുതിയവർക്കുള്ള മറുപടിയുമായാണ് ബാഗി 2െൻറ വരവ്.
ആദ്യ ഭാഗത്തിലുള്ളതിലും ഇരട്ടി ആക്ഷൻ രംഗങ്ങളാണ് ബാഗി 2ൽ ഒരുക്കിയിരിക്കുന്നത്. അഹമദ് ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിശ പഠാനിയാണ് നായിക. മനോജ് ബാജ്പേയ്, രൺദീപ് ഹൂഡ തുടങ്ങിയവരടങ്ങുന്ന വൻതാരനിരയും ചിത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.