Posted On
date_range Updated On
date_range മുംബൈയിൽ ബോളിവുഡ് താരത്തിെൻറ കാർ നിയന്ത്രണം വിട്ട് മൂന്ന് കാറുകളിലിടിച്ചു
മുംബൈ: ബോളിവുഡ് താരം സിദ്ധാർഥ് ശുക്ലയുടെ കാർ നിയന്ത്രണം വിട്ട് മൂന്ന് കാറുകളിലിടിച്ചു. മുംബൈയിലെ ഒശിവാര മേഖലയിലാണ് സംഭവമുണ്ടായത്. ശുക്ലയോടിച്ച ബി.എം.ഡബ്ല്യൂ എക്സ് 5 മൂന്ന് കാറുകളിലിടിച്ച് ഡിവൈഡറിലേക്ക് പാഞ്ഞുകയറി. ഇന്നലെ വൈകീട്ട് ആറ് മണിക്കായിരുന്നു സംഭവം.
കാറുകളിലുണ്ടായിരുന്നവർക്ക് സാരമായ പരിക്കുകളുള്ളതായാണ് റിപ്പോർട്ട്. ശുക്ലയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചു. അശ്രദ്ധയോടെ വാഹനമോടിച്ചെന്ന കുറ്റത്തിന് ശുക്ലക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഹംപ്റ്റി ശർമാ കി ദുൽഹനിയാ, സൂർമ എന്നീ ചിത്രങ്ങളിലും ബാലികാ വധു അടക്കം നിരവധി സീരിയലുകളിലും സിദ്ധാർഥ് ശുക്ല പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.