രാജേഷ് ഖന്നക്കെതിരായ പരാമർശം: ഖേദം പ്രകടിപ്പിച്ച് നസ്റുദ്ദീൻ ഷാ

മുംബൈ: നടൻ രാജേഷ് ഖന്ന മികച്ച നടനല്ലെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ നസ്റുദ്ദീൻ ഷാ. തന്‍റെ പരാമർശത്തിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നും ഒരിക്കലും രാജേഷ് ഖന്നയെ വിമർശിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ രാജേഷ് ഖന്നയുടെ മകളും നടിയുമായ ട്വിങ്ക്ൾ ഖന്ന വീണ്ടും നസ്റുദ്ദീൻഷായെ വിമർശിച്ച് ട്വിറ്ററിലൂടെ രംഗത്തെത്തി. ആനന്ദ്, അമർ പ്രേം, കതിപതംഗ് എന്നീ ചിത്രങ്ങളൊരുക്കിയ, സിനിമയെ സ്നേഹിച്ച ഒരാളെ കുറിച്ചാണ് നസ്റുദ്ദീൻ ഷായുടെ പരാമർശമെന്ന് അവർ ട്വിറ്ററിൽ കുറിച്ചു.

ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഷാ രാജേഷ് ഖന്നയെ വിമർശിച്ചത്. 70 കളിൽ ബോളിവുഡ് ബോക്സ് ഒാഫീസ് അടക്കിഭരിച്ച രാജേഷ് ഖന്ന മികച്ച നടനല്ലെന്നായിരുന്നു ഷാ പറഞ്ഞത്.

'രാജേഷ് ഖന്ന പരിമിതികൾ ഏറെയുള്ള നടനായിരുന്നു. ഞാൻ കണ്ടതിൽ വെച്ച് ഉത്സാഹക്കുറവുള്ള വ്യക്തി കൂടിയായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹത്തിന്‍റെ അഭിരുചികളാണ് സിനിമാ വ്യവസായം ഭരിച്ചിരുന്നത്' എന്നായിരുന്നു നസ്റുദ്ദീൻ ഷാ അഭിമുഖത്തിൽ പറഞ്ഞത്. ഈ പ്രസ്താവനകൾ പിന്നീട് വിവാദമാകുകയായിരുന്നു. ട്വിങ്ക്ൾ ഖന്ന, കരൺ ജോഹർ തുടങ്ങി പ്രമുഖർ പരാമർശത്തെ എതിർത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തി. തുടർന്നാണ് ഷാ ഖേദപ്രകടനം നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.