Posted On
date_range Updated On
date_range നസ്റുദ്ദീൻ ഷാ നായകനാകുന്ന 'ദി ബ്ലൂബറി ഹണ്ട്'
മലയാളിയായ അനൂപ് കുര്യൻ നസ്റുദ്ദീൻ ഷായെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി ബ്ലൂബറി ഹണ്ട്'. മുംബൈയിൽ നിന്ന് വാഗമണ്ണിലെത്തി കഞ്ചാവ് കൃഷി ചെയ്യുന്ന കേണലിന്റെ കഥയാണ് ചിത്രം പറയുന്നത്. നസ്റുദ്ദീൻ ഷായെ കൂടാതെ വിപിൻ ഷർമ, പി.ജെ ഉണ്ണികൃഷ്ണൻ, ആഹാന കുംറ, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. പരേശ് കാമത്തും നാരേഷ് കാമത്തും ചേർന്നാണ് സംഗീതം. വിശ്വമംഗൽ കിട്സുവാണ് ഛായാഗ്രഹണം. അനൂപ് കുര്യൻ, അരുൺ കുര്യൻ, മാത്തുക്കുട്ടി െജ മട്ടം എന്നിവരാണ് നിർമാണം.
അനൂപ് കുര്യന്റെ രണ്ടാം ചിത്രമാണിത്. ആദ്യ ചിത്രമായ മാനസരോവർ ഏറേ ശ്രദ്ധ നേടിയിരുന്നു. ചിത്രം ഏപ്രിൽ 8ന് റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.