സർപ്രൈസുണ്ട്​ ഈ വർഷം

‘എ​​​​​െൻറ രണ്ട് സിനിമകൾ അടുത്തടുത്തായി അനൗൺസ്​ ചെയ്യും. സർപ്രൈസ് ആണ്. ഇതുവരെ മലയാളത്തിൽ നായകനായി ചെയ്ത രണ്ട ്​​ സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളായിരിക്കും അത്’- അപ്പാനി ശരത്​ പറഞ്ഞുതുടങ്ങി. ലിജോ ജോസ് പ െല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ ഗംഭീരമാക്കി രംഗത്ത െത്തിയ ശരത് ‘കോണ്ടസ്സ’ എന്ന ചിത്രത്തിന് ശേഷം നായകനായി അഭിനയിച്ച ചിത്രം ‘ലൗ എഫ്.എം’ ഇപ്പോൾ തീയറ്ററുകളിലുണ്ട് ​. ചിത്രത്തി​​​​​െൻറയും ത​​​​​െൻറയും വിശേഷങ്ങൾ ‘മാധ്യമം ഓൺലൈനുമായി’ അപ്പാനി ശരത് പങ്ക് വെക്കുന്നു.

ഗസലിന്‍റെ പ്രണയവുമാ യി ‘ലൗ എഫ്‌.എം’

ബെൻസി പ്രൊഡക്ഷൻസി​​​​​െൻറ ബാനറിൽ ശ്രീദേവ് കപൂർ സംവിധാനം ചെയ്യുന്ന ‘ലൗ എഫ്.എമ്മി’ൽ ഗസൽ എ ന്ന കഥാപാത്രമാണ്​ ഞാൻ. ഗസൽ കാമ്പസിൽ പഠനവും അത്യാവശ്യം രാഷ്​ട്രീയവും പ്രണയവുമൊക്കെയുള്ള സീരിയസ് ആയ പയ്യനാണ്. അ യാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന കുറെ വിഷയങ്ങളും പ്രശ്നങ്ങളും ഒക്കെയാണ് പ്രമേയം. രണ്ട് കാലഘട്ടം പറയുന്നുണ്ട് സിന ിമയിൽ. രണ്ട് കാലഘട്ടത്തിലും സംസാരിക്കുന്നത് പ്രണയത്തെ കുറിച്ചാണ്. എന്നാൽ അതൊരു ചോക്ലേറ്റ് പ്രണയമല്ല. വളരെ സീര ിയസ് ആയി തന്നെയാണ് പ്രണയത്തെ ഇതിൽ പറഞ്ഞു പോകുന്നത്. അതുപോലെ ഈ സിനിമയിൽ റേഡിയോ ഒരു പ്രധാനപ്പെട്ട കഥാപാത്രമാണ്.
ഗോപി സുന്ദർ, എഡിറ്റർ ലിജോ പോൾ, കാമറാമാൻ സന്തോഷ് തുടങ്ങി നല്ല ടീമിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചു എന്നതാണ് സന്തോഷമുള്ള കാര്യം.

രണ്ട്​ കാലഘട്ടം, രണ്ട്​ നായികമാർ

ഈ സിനിമയിൽ റേഡിയോ ഒരു കഥാപാത്രമാണ്​. ലൈസൻസോട്​ കൂടി റേഡിയോ ഉപയോഗിക്കണം എന്നു പറയുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ആ കാലഘട്ടത്തിലെ പ്രണയമാണ് ഒന്ന്. മറ്റൊന്ന് ബാലൻസ് ആയി വരുന്ന രണ്ടാമത്തെ കാലഘട്ടത്തിൽ ഉള്ള പ്രണയമാണ്. രണ്ടാമത്തെ കാലഘട്ടത്തിലേക്ക് വരുമ്പോൾ എ​​​​​െൻറ കൂടെ ‘അങ്കമാലി ഡയറീസി’ൽ ഉണ്ടായിരുന്ന ടിറ്റോ വിൽസൻ ആണ് നായകനായി വരുന്നത്. അയാളുടെ നായികയായി വരുന്നത് മാളവികയാണ്. എ​​​​​െൻറ നായികയായി വരുന്നത് ജാനകിയും. ജാനകി ‘ബ്ലാക്ക്’ എന്ന മമ്മുക്ക പടത്തിലൂടെ ബാലതാരമായി വന്ന ആളാണ്.

വീണ്ടും അപ്പാനി ശരത്-ടിറ്റോ വിൽസൻ കൂട്ടുകെട്ട്

ഞങ്ങൾ തമ്മിൽ ഉള്ള കോമ്പിനേഷൻ സീൻസ് ഒന്നും ഈ സിനിമയിൽ ഇല്ല. ഞങ്ങൾ രണ്ടു കാലഘട്ടങ്ങളിൽ വരുന്ന കഥാപാത്രങ്ങളാണ്. ഞങ്ങൾ പണ്ടേ കൂട്ടുകാർ ആണല്ലോ. അങ്കമാലിക്ക് മു​േമ്പ എനിക്കവനെ അറിയാം. ഞങ്ങൾ ഒരുമിച്ച് നാടകത്തിലൂടെ വന്നവരാണ്. ഇപ്പോൾ രണ്ടര, മൂന്ന് വർഷമായി ഞങ്ങൾ ഒരുമിച്ചുണ്ട്. ‘അങ്കമാലി ഡയറീസി’ൽ ഉള്ള വേറെയും കുറെ ആർട്ടിസ്​റ്റുകൾ ഈ സിനിമയിൽ ഉണ്ട്.


കൃത്യമായ ധാരണയുള്ള സംവിധായകൻ

ശ്രീദേവ് നവാഗതനായ സംവിധായകൻ ആണെങ്കിലും ഒരു ന്യൂജെൻ ഡയറക്ടർ എന്നു പറയാൻ പറ്റില്ല. അദ്ദേഹത്തിന് കൃത്യമായ കാഴ്ചപ്പാടുകളും ധാരണയും ഉണ്ട് ഈ സിനിമയെ പറ്റി. ഓരോ ദിവസവും എങ്ങനെയാകണം എന്ന നല്ല പ്ലാൻ ഉണ്ട് ആൾക്ക്. കാലഘട്ടങ്ങളെ ഒക്കെ നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു സംവിധായകൻ എന്നതിനപ്പുറം ഒരു വ്യക്‌തി എന്ന നിലക്കും എനിക്ക് വളരെ ഇഷ്​ടമാണ് അദ്ദേഹത്തെ.

സെലക്​ടീവാണ്​

സെലക്ടീവ് ആണ് ഞാൻ. തീയറ്റർ നാടക പശ്ചാത്തലത്തിൽ നിന്ന് വന്ന അല്ലെങ്കിൽ നിലവിൽ അവിടെ നിൽക്കുന്ന ഒരാളാണ്. അത്കൊണ്ട് തന്നെ ഞാൻ ചെയ്യുന്ന കഥാപാത്രം എത്രത്തോളം ജനങ്ങളിൽ നിൽക്കുന്നു എന്നത്​ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമുണ്ട്​. അങ്കമാലി മുതൽ ശ്രദ്ധിച്ചാൽ അറിയാം, ഞാൻ ചെയ്ത ഓരോ കഥാപാത്രങ്ങൾക്കും ഓരോ സ്വഭാവം ആയിരിക്കും. സിനിമയുടെ ഡബ്ബിങ് സെക്ഷനിൽ പോലും വ്യത്യസ്തത കൊണ്ട് വരാൻ ശ്രമിക്കാറുണ്ട്. ഇതിന് മുൻപ് ചെയ്ത വോയ്‌സ് മോഡുലേഷൻ മറ്റൊന്നിൽ പാടില്ല എന്നൊക്കെ. അങ്ങനെയൊക്കെ പുതുമകൾ കൊണ്ട് വരാൻ ഒരു ചെറിയ നടൻ എന്ന നിലക്ക് ശ്രമിക്കുന്നുണ്ട്.

തീർച്ചയായും നാടകക്കാരൻ

തീർച്ചയായും ഞാൻ നാടകക്കാരൻ ആണ്. ഇപ്പോഴും നാടകങ്ങൾ ചെയ്യുന്നുണ്ട്. സിനിമയാണെങ്കിലും നാടകമാണെങ്കിലും പ്രധാനമായും അഭിനയിക്കാനുള്ള സാധ്യതകളെ ആണ് ഞാൻ കണ്ടെത്തുന്നത്. നാടകം കുറച്ചു കൂടി റിലാക്സ്​ഡ്​ ആണെന്നും സിനിമ കുറച്ചു കൂടി ടെൻഷൻ തരുമെന്നുമാണ് തോന്നിയിട്ടുള്ളത്. നാടകം, സിനിമ, ഓട്ടോ ശങ്കർ എന്ന വെബ് സീരീസ് തുടങ്ങി അഭിനയിക്കാൻ ഉള്ള പല പല മീഡിയകളും ഞാൻ ഉപയോഗിക്കുന്നുണ്ട്.

തമിഴിൽ ഇനി വില്ലൻ

വിശാലി​​​​​െൻറ ‘സണ്ടക്കോഴി’ എന്ന ചിത്രത്തി​​​​​െൻറ രണ്ടാം ഭാഗത്തിലൂടെയാണ്​ തമിഴ് സിനിമാലോകത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട്‌ ‘ചെക്ക സിവന്ത വാനം’ ചെയ്തു. ഇപ്പോൾ മൂന്നാമതായി ഷിബു ശേഖർ സംവിധാനം ചെയ്​ത‘കുതിരപ്പൂക്കൾ’ എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. തമിഴിൽ രണ്ട്​ സിനിമകൾ കൂടി കമ്മിറ്റഡ്‌ ആയിട്ടുണ്ട്. രണ്ടിലും മെയിൻ വില്ലനാണ്.

Tags:    
News Summary - interview with appani sharat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.