ബന്ധങ്ങൾ തുന്നിച്ചേർക്കുേമ്പാൾ...

ജനിച്ചയുടനെ മരിച്ചു പോയെന്ന് ആശുപത്രി അധികൃതർ വിശ്വസിപ്പിച്ച മകനെത്തേടി 18 വർഷമായി അലയുന്ന അമ്മയുടെ മനോവ്യഥകളുടെയും ആത്മസംഘർഷങ്ങളുടെയും ദൃശ്യഭാഷയാണ് സെർബിയൻ ചിത്രമായ ‘സ്റ്റിച്ചസ്’. സെർബിയൻ സാമൂഹിക ജീവിതത്തിൽ ഉത്തരം കിട്ടാത്ത പ്രശ്നമായി അവശേഷിക്കുന്നതും ഒപ്പം യഥാർഥ സംഭവ വികാസത്തെ അടിസ്ഥാനമാക്കിയുള്ളതുമായ ഇതിവൃത്തം സിനിമയെ വ്യത്യസ്തമാക്കുന്നു. പൊള്ളുന്ന സാമൂഹികവിഷയം ജീവൻ തുടിക്കുന്ന ഫ്രെയിമുകളിലാണ് അടുക്കിവെച്ചിരിക്കുന്നത്.

സെർബിയയിലെ ബെൽഗ്രേഡിൽ കുടുംബം ഒന്നടങ്കം ഒറ്റപ്പെടുത്തുേമ്പാഴും ‘മരിച്ച’ മകന് വേണ്ടി 18 വർഷം പാഴാക്കിയെന്ന പഴി കേൾക്കുേമ്പാഴും ദിവസവും പ്രതീക്ഷകൾ തുന്നിച്ചേർത്ത് ജീവിതം തള്ളി നീക്കുന്ന അന എന്ന തുന്നൽക്കാരിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് സിനിമ പുരോഗമിക്കുന്നത്. മകനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകാൻ പല വാതിലുകൾ മുട്ടുന്നുണ്ടെങ്കിലും അമ്മക്ക് നിരാശയാണ് നേരിടേണ്ടി വരുന്നത്.
മരിച്ചെങ്കിൽ മറവ് ചെയ്ത സ്ഥലമെങ്കിലും കാട്ടിത്തരാനുള്ള അപേക്ഷക്കും ആക്ഷേപവും തിരസ്കാരവുമാണ് പ്രതികരണം. അസ്വസ്ഥമാകുന്ന കുടുംബ ബന്ധങ്ങൾക്കിടയിലും മകന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അമ്മ. മകളും ഭർത്താവുമടങ്ങുന്ന കുടുംബം പലവട്ടം പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതീക്ഷ കൈമുതലാക്കിയുള്ള വിരാമമില്ലാത്ത സഞ്ചാരങ്ങൾ.

ഒടുവിൽ മുനിസിപ്പൽ ജീവനക്കാരിയായ സുഹൃത്തിന്‍റെ സഹായത്തോടെ മകൻ മറ്റൊരു പേരിൽ ജീവിച്ചിരിക്കുന്നുണ്ടെന്ന സത്യം അന മനസ്സിലാക്കുന്നു. 18 വർഷമായുള്ള കാത്തിരിപ്പിൽ സത്യം കണ്ടെത്തിയെങ്കിലും തടസങ്ങൾ നിരവധിയാണ്. അമ്മയുടെ സഞ്ചാരങ്ങൾ മനസിലാക്കിയ മകളാണ് സഹോദരനിലേക്കുള്ള വഴിയൊരുക്കുന്നത്. രക്തസമ്മർദമളക്കാനുള്ള ഉപകരണ വിൽപനക്കാരിയായി വേഷം മാറിയാണ് മകൻ താമസിക്കുന്ന വീട്ടിലേക്ക് അന കടന്നു ചെല്ലുന്നത്. കൺനിറയെ കണ്ടെങ്കിലും വേഷപ്പകർച്ചയുടെ പരിമതികളിൽ വേഗം വീടുവിേടണ്ടി വരുന്നു. പിന്നാലെ ഭർത്താവുമൊത്ത് എത്തി വളർത്തമ്മയോട് സത്യം തുറന്ന് പറയുന്നുെണ്ടങ്കിലും ഇരുവരും ആട്ടിപ്പുറത്താക്കപ്പെടുന്നു.

മകനോട് തുറന്ന് പറഞ്ഞെങ്കിലും ആദ്യം ഉൾക്കൊള്ളുന്നില്ല. പിന്നീട് അമ്മയെത്തേടി മകനെത്തുന്നതോടെയാണ് സിനിമക്ക് പര്യവസാനമാകുന്നത്. മരിച്ചെന്ന് സമൂഹം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാണാമറയത്തുള്ള മക്കൾക്കായി കാത്തിരിക്കുന്ന അഞ്ഞൂേറാളം അമ്മമാർ സെർബിയയിൽ ഉണ്ടെന്ന് സിനിമ അടിവരയിടുന്നു. കാർേലാ സിറോനിയാണ് സംവിധായകൻ. വെനീസ് ചലച്ചിത്രോത്സവം, ടൊറണ്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവിടങ്ങളിൽ പുരസ്കാരം സ്വന്തമാക്കിയിരുന്നു.

Tags:    
News Summary - Serbian Movie Stitches in IFFK 2019 -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.