Posted On
date_range Updated On
date_range റായ്ചൂർ ബസപകടം: മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം വീതം
ബംഗളൂരു: റായ്ചൂരിൽ സ്കൂൾ ബസും കല്യാൺ കർണാടക കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ജില്ല ഡെപ്യൂട്ടി കമീഷണർ കെ. നിതിഷ് അറിയിച്ചു. ട്രാൻസ്പോർട്ട് കോർപറേഷന്റെ സഹായമാണിത്. ഗുരുതരമായി പരിക്കേറ്റവർക്ക് മൂന്നു ലക്ഷം രൂപ വീതവും നൽകും. സ്കൂൾ ബസിൽ സഞ്ചരിച്ച സമർഥ് (ഏഴ്), ശ്രീകാന്ത് (12) എന്നിവരാണ് മരിച്ചത്. 30 കുട്ടികളുൾപ്പെടെ 40 പേർക്ക് പരിക്കേറ്റിരുന്നു. റായ്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലുള്ള മൂന്നുകുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.