'മമ്മൂട്ടിയുടെ ബാലൻ മാഷും മോഹൻലാലിന്റെ സത്യനാഥനും തമ്മിൽ തീ പാറും പോരാട്ടം'
സമൂഹം ഭ്രാന്തനെന്ന് മുദ്രകുത്തിയപ്പോൾ അമ്മ നൽകിയ വിഷം പുരട്ടിയ ചോറുരുള സന്തോഷത്തോടെ കഴിച്ച ബാലൻ മാഷിനെയും തെറ്റുചെയ്തില്ലെന്ന് ഉറച്ച് വിശ്വസിച്ച് കഴുമരത്തിലേക്ക് നടന്നുകയറിയ സത്യനാഥനെയും മലയാളി മറക്കില്ല. മമ്മൂട്ടിയും മോഹൻലാലും അവിസ്മരണീയമാക്കിയ ഈ കഥാപാത്രങ്ങൾ തമ്മിൽ 'കടുത്ത മത്സരത്തി'ലാണ്. ആരാകും മുന്നിലെത്തുകയെന്ന ആകാംക്ഷയിലുമാണ് കേരളം. മലയാള സിനിമ 93 വർഷം പൂർത്തിയാകുന്ന ഈ വേളയിൽ മാധ്യമം ഡോട് കോം, മലയാളത്തിലെ മികച്ച 10 കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുകയാണ്. 'മറക്കില്ലൊരിക്കലും' എന്ന ഈ പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖർ തെരഞ്ഞെടുത്ത കഥാപാത്രങ്ങളിൽ നിന്ന് കണ്ടെത്തിയ ഇരുനൂറിലധികം കഥാപാത്രങ്ങൾ പരസ്പരം ഏറ്റുമുട്ടാനായി തയാറായിക്കഴിഞ്ഞു. വായനക്കാർക്കും 10 ഇഷ്ട കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാം.
നിങ്ങളിഷ്ടപ്പെട്ട കഥാപാത്രങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നതിനായി www.madhyamam.com/marakkillorikkalum സന്ദർശിച്ച് 10 കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്യുക. തുടർന്ന് #mbc93 #bestcharacters #marakkillorikkalum എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുക. ഇനി നിങ്ങളിഷ്ടപ്പെട്ട കഥാപാത്രങ്ങൾ ലിസ്റ്റിൽ ഇല്ലെങ്കിൽ അവ ചേർക്കാനുള്ള അവസരവും. വോട്ടെടുപ്പിൽ പങ്കെടുക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കൈ നിറയെ സമ്മാനങ്ങളും സ്വന്തമാക്കാം. സന്ദർശിക്കൂ www.madhyamam.com/marakkillorikkalum
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖർ തെരഞ്ഞെടുത്ത കഥാപാത്രങ്ങൾ കാണാൻ സന്ദർശിക്കുക: https://bit.ly/3FI7ctb
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.