മലപ്പുറത്ത്​ മഴയിൽ നിരവധി വീടുകൾ തകർന്നു

മലപ്പുറം: ശക്തമായ കാറ്റിലും മഴയിലും മലപ്പുറം പോരൂരിൽ മൂന്ന് വീടുകൾ തകർന്നു. മരങ്ങൾ വീണ് വ്യാപക നാശനഷ്ടം. പോരൂർ കരുവാറ്റക്കുന്ന് പ്രദേശത്താണ് വീടുകൾ തകർന്നത്.
ചേലക്കാട് പുതിയ ചോഴി ബാബു, പള്ളിക്കുന്ന് പുലത്ത് ഇബ്രാഹീം, വലിയ പീടിക ആമിന എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകളടക്കം തകർന്നതിനാൽ കരുവാറ്റക്കുന്ന്, താളിയംകുണ്ട് പ്രദേശങ്ങളിൽ റോഡ് ഗതാഗതം തടസപ്പെട്ടു.

കാറ്റിൽ റബ്ബർ അടക്കം നിരവധി മരങ്ങളും കടപുഴകി. കാറ്റിൽ മരങ്ങൾ വീണതിനെ തുടർന്ന് പൂങ്ങോട്, കാവുങ്ങൽ, പേർകുന്ന്, വെള്ളയൂർ ഭാഗങ്ങളിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി.

Tags:    
News Summary - Heavy Rain in Malappuram - Local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.