ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ അര്‍ബുദം പടരുന്നതായി റിപ്പോര്‍ട്ട്

പത്തനാപുരം: ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ അര്‍ബുദം പടരുന്നതായി റിപ്പോര്‍ട്ട്, സജീവ ഇടപെടലിനായി ആരോഗ്യവകുപ ്പ്. കിഴക്കന്‍ മേഖലയിലെ ആദിവാസി ഊരുകളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പുകളിലാണ് അർബുദം പകരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞദിവസം പിറവന്തൂര്‍ പഞ്ചായത്തിലെ കുരിയോട്ടുമല കോളനിയില്‍ നടന്ന ക്യാമ്പില്‍ 12 അധികം പേര്‍ക്കാണ് അര്‍ബുദത്തി​​െൻറ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചത്. അമിതമായ ലഹരി വസ്തുക്കളുടെ ഉപയോഗമാണ് രോഗം പടരാന്‍ കാരണമെന്നാണ് പ്രാഥമികനിഗമനം. പ്രായദേഭമന്യേ സ്ഥിരമായി വെറ്റില ചവയ്ക്കുന്നവരാണ് മിക്ക ആളുകളും. ഇതില്‍ പുകയിലയും ചുണ്ണാമ്പും അടയ്ക്കയും അർബുദത്തിന് കാരണമാകുന്നതാണ്. പട്ടികവര്‍ഗ ദന്താരോഗ്യപദ്ധതിയുടെ ഭാഗമായി കുരിയോട്ടുമല കോളനിയില്‍ നടന്ന ഉണര്‍വ് ക്യാമ്പില്‍ പരിശോധനക്ക്​ വിധേയമായ 41 പേരില്‍ 12 പേര്‍ക്ക് രോഗത്തി​​െൻറ ലക്ഷണങ്ങള്‍ കണ്ടതായി ആരോഗ്യസംഘം വിലയിരുത്തി.

പരിശോധന നടക്കുമ്പോൾ ഊരുകളിലെ മിക്ക കുടുംബങ്ങളിലെയും അംഗങ്ങള്‍ വനാതിര്‍ത്തികളിലെ ഫയര്‍ലൈന്‍ ജോലികള്‍ക്കും കാട്ടുവിഭവങ്ങള്‍ ശേഖരിക്കാനും പോയിരിക്കുകയായിരുന്നു. ഇതിനെതുടർന്ന് ചുരുക്കം ആളുകളില്‍ മാത്രമാണ് പരിശോധന നടന്നത്. കൂടുതല്‍ വനവാസികളെ പരിശോധിച്ചാല്‍ അർബുദ ലക്ഷണം ഉള്ളവരുടെ എണ്ണം കൂടാനും സാധ്യതയുണ്ട്. മഴക്കാലപൂര്‍വ രോഗങ്ങളുടെ ഭാഗമായാണ് വര്‍ഷത്തില്‍ ഒരുതവണ കോളനികളില്‍ ആരോഗ്യസംഘത്തി​​െൻറ സന്ദര്‍ശനം നടക്കുന്നത്. ഇതാകട്ടെ ലഘുലേഖകളുടെ വിതരണത്തിലും ക്ലോറിനേഷനിലും അവസാനിക്കും. ആദിവാസി സമൂഹങ്ങളില്‍നിന്ന്​ ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ ആരും സ്വമേധയ ആശുപത്രികളിലേക്ക് പോകാറില്ല എന്നതും വിശദപരിശോധനക്ക് ബുദ്ധിമുട്ട് സൃഷ്​ടിക്കുന്നുണ്ട്. ഇപ്പോഴും പച്ചമരുന്നുകള്‍ കൊണ്ടുള്ള നാടന്‍വൈദ്യം പരീക്ഷിക്കുന്നവരാണ് ഊരുകളിലുള്ളത്. പുകവലിയുടെയും പാന്‍മസാലകളുടെയും ഉപയോഗത്തി​​െൻറ ഭാഗമായി രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ട്.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.