???????? ??. ??? ????????? ??????????????? ????? ??????????? ??????? ??.???? ????????? ???????? ?????????? ????? ?????? ????? ?????????? ????????? ?????? ???????? ????? ????? ????? ??????????? ??????????

ഓൺലൈൻ പഠനത്തിനായി വിദ്യാർഥികൾക്ക് 20 ടി.വി നൽകി

ആലുവ: ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികൾക്ക് 20 ടി.വി നൽകി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷയും വഞ്ചിനാട് ഡിവിഷൻ അംഗവുമായ റെനീഷ അജാസാണ് ഡിവിഷനിലെ മുടിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിന് ടി.വികൾ നൽകിയത്.

 

സ്കൂളിൽ നടന്ന ചടങ്ങിൽ റെനീഷ അജാസ് സ്കൂൾ അധികൃതർക്ക് ടി.വികൾ കൈമാറി. ഫാ. ഡേവിസ് ചിറമേൽ മുഖ്യാതിഥിയായിട്ടു. പി.ടി.എ പ്രസിഡൻറ് ജബ്ബാർ ജലാൽ, വികസന സമിതി അംഗം എം.എ മുഹമ്മദ്, പി.ടി.എ അംഗം പി.കെ. നാസർ, ജോർജ് പടുവൻ കാച്ചപ്പിള്ളി, ഗോഡ് വിൻ തോമാസ് പുത്തിരി എന്നിവർ പങ്കെടുത്തു.


ഫാ. ഡേവിസ് ചിറമേൽ, ജോർജ് പടുവൻ കാച്ചപ്പിള്ളി, ഗോഡ് വിൻ തോമാസ് പുത്തിരി എന്നിവരുടെ സഹകരണത്തോടെയാണ് ടി.വികൾ നൽകിയത്.

Tags:    
News Summary - aluva tv for online education-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.