നേവൽബേസിൽ ക്വാറൻറീൻ പൂർത്തിയാക്കിയവർ നാട്ടിലേക്ക്​ മടങ്ങി

കൊച്ചി: ബഹ്റൈനിൽനിന്നും ഒമാനിൽനിന്നുമെത്തി ദക്ഷിണ നാവികസേനയുടെ കോവിഡ് കെയർ സൻെററിൽ 14 ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കിയവർ സ്വദേശങ്ങളിലേക്ക് മടങ്ങി. മലയാളികളായ 73 പേരുൾെപ്പടെ 176 ഇന്ത്യക്കാരാണ് രണ്ടാഴ്ചയായി ഇവിടെ കഴിഞ്ഞിരുന്നത്. പി.സി.ആർ ടെസ്റ്റിൽ കോവിഡ് നെഗറ്റിവായാണ് എല്ലാവരും മടങ്ങുന്നത്. നാവികസേനാംഗങ്ങൾക്കുള്ള ക്വാറൻറീൻ സൗകര്യമാണ് താൽക്കാലികമായി വിദേശത്തുനിന്നെത്തിയവർക്കായി മാറ്റിയെടുത്തത്. നേവി ഡോക്ടർമാരും സ്കൂൾ ഓഫ് നേവൽ എയർമെൻ ഉദ്യോഗസ്ഥരുമാണ് ക്യാമ്പിന് മേൽനോട്ടം വഹിക്കുന്നത്. ec pix5 നാവികസേനയുടെ കോവിഡ് കെയർ സൻെററിൽ ക്വാറൻറീൻ പൂർത്തിയാക്കി മടങ്ങുന്നവർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.