അവശനിലയിൽ കഴിയുന്ന ആനക്ക് ചികിത്സ നൽകി

കരുവാരകുണ്ട് (മലപ്പുറം): കൽക്കുണ്ട് അട്ടിക്ക് സമീപം ജനവാസ മേഖലയിൽ നാല് ദിവസമായി അവശനിലയിൽ കഴിയുന്ന മോഴയാനക്ക് ചികിത്സ നൽകി വനംവകുപ്പ്. വയനാട് വൈൽഡ് ലൈഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച ഉച്ചയോടെ കൽക്കുണ്ടിലെത്തിയത്. ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിനാൽ അവശനിലയിൽ ആർത്തല പട്ടികജാതി കോളനിയുടെ താഴെ കുന്നത്ത് ടോമിയുടെ റബർ തോട്ടത്തിൽ നിൽക്കുകയായിരുന്നു ആന. വനംവകുപ്പ് ചീഫ് കൺസർവേറ്റർമാരായ പി.പി. പ്രമോദ്, വിജയാനന്ദൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം ആനയെ വെടിവെച്ച് മയക്കിയാണ് ചികിത്സ നൽകിയത്. സൈലൻറ്വാലി കരുതൽ മേഖലയിൽനിന്ന് ഇറങ്ങിയ ആനക്ക് 15 വയസ്സുണ്ട്. ആനയുടെ തൊണ്ടയിലും വയറ്റിലും ക്ഷതങ്ങളേറ്റ നിലയിലാണുള്ളത്. ഇതിന് ദിവസങ്ങളുടെ പഴക്കമുള്ളതിനാൽ ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല. ആനകൾ തമ്മിലെ ഏറ്റുമുട്ടലിലാവാം ക്ഷതമേറ്റതെന്നാണ് കരുതുന്നതെന്നും സുഖം പ്രാപിക്കുന്ന പക്ഷം കാട്ടിലേക്ക് അയക്കുമെന്നും ചീഫ് കൺസർവേറ്റർ പി.പി പ്രമോദ് പറഞ്ഞു. പടം...m3 mayakkuvedi ana മയക്കുവെടിവെച്ച ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ ചികിത്സിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.