കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് തടയണം -മനുഷ്യാവകാശ കമീഷൻ

ആലപ്പുഴ: തോട്ടപ്പള്ളി ചെറിയ പാലത്തിന് സമീപം ഹരിത ജങ്ഷനും കൊട്ടാരം വളവിനും മധ്യേ ദേശീയപാതയുടെ ഇരുവശത്തും കക്കൂസ് മാലിന്യവും അറവുമാലിന്യവും നിക്ഷേപിക്കുന്നത് തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൻെറ നേതൃത്വത്തിൽ ഇവിടെ സി.സി ടി.വി കാമറ സ്ഥാപിക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണെന്ന ബോർഡ് സ്ഥാപിക്കണമെന്നും രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. ഇതുവഴിയാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത്. ജനങ്ങൾ ഉപയോഗിക്കുന ഒരു കൈത്തോടും പ്രദേശത്തുണ്ട്. കമീഷൻ ജില്ല പൊലീസ് മേധാവിയിൽനിന്ന് ഇതിൻെറ റിപ്പോർട്ട് വാങ്ങി. ആരോപണങ്ങൾ ജില്ല കലക്ടറും ശരിെവച്ചു. ദേശീയ പാതയോരത്ത് നിക്ഷേപിച്ച കക്കൂസ് മാലിന്യം പഞ്ചായത്ത് അം‌ഗത്തിൻെറ നേതൃത്വത്തിൽ തൊഴിലാളികളെ നിയോഗിച്ച് കുഴിച്ചിട്ടതായി കലക്ടർ അറിയിച്ചു. മാലിന്യം നിക്ഷേപിക്കാതിരിക്കാൻ ജില്ല ഭരണകൂടവും പൊലീസും കർശനമായ നടപടി സ്വീകരിക്കണമെന്ന് കമീഷൻ നിർദേശിച്ചു. എ. സുനിൽകുമാറിൻെറ നേതൃത്വത്തിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.