നമ്മൾ അതിജീവിക്കും (കോളം)

സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറണം കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തി‍ൻെറ വ്യാപാര മേഖല ഗുരുതര പ്രതിസന്ധികളെ അതിജീവിച്ചാണ് മുന്നോട്ട് പോകുന്നത്. നോട്ട് നിരോധനം, ജി.എസ്.ടി, നിപ്പ, ഓഖി, പ്രളയം എന്നിവയിൽനിന്ന് ഒരുവിധം കരകയറുന്നതിനിടയിലാണ് കോവിഡ് 19‍ൻെറ രൂപത്തിൽ ലോകത്തെമ്പാടും ആശങ്കാജനകമായ സാഹചര്യമുണ്ടായിരിക്കുന്നത്. സമൂഹ വ്യാപനം എന്നതു അതിസങ്കീർണമായ ഒന്നായതിനാൽ വളരെ സൂക്ഷിച്ചു മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ. സാമൂഹിക അകലം പാലിക്കുകയും ജീവിതരീതികളിൽ കാതലായ മാറ്റം വരുത്തുകയും വേണം. കോവിഡ് സ്വയം സമൂഹ വ്യാപനം സൃഷ്ടിക്കുന്ന അസുഖമാണെങ്കിൽ അതി‍ൻെറ പ്രത്യാഘാതങ്ങളും സമസ്ത മേഖലകളെയും ബാധിക്കുന്നതാണ്. അസംഘടിതമായ ചെറുകിട വ്യാപാര മേഖലയാണ് ഇത് ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്നത്. ജി.ഡി.പി നിലനിർത്തുന്നതിൽ വലിയ പങ്കുള്ള ചെറുകിട വ്യാപാര മേഖല സമ്പദ് വ്യവസ്ഥയുടെ നാഡീ ഞരമ്പുകളാണ്. ഇവക്ക് ഉത്തേജന മേകുന്ന നടപടികളാണ് സർക്കാറിൽനിന്ന് പ്രതീക്ഷിക്കുന്നത്. സ്വർണ വ്യാപാരശാലകൾ രണ്ട് മാസമായി അടഞ്ഞ് കിടക്കുകയാണ്. എന്നാൽ, സ്വർണത്തിന് വില കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത്. ഇത് ഒരു അദ്ഭുതമായി സാധാരണ ജനങ്ങൾക്ക് തോന്നിയേക്കാം. സുരക്ഷിത നിക്ഷേപമായി ആളുകൾ കരുതുന്നതിനാൽ സ്വർണത്തിൽ നിക്ഷേപം വർധിക്കുകയും വില ഉയരുകയും ചെയ്യുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. ട്രേഡിങ്ങ് നടക്കുന്നത് ഒരുതരത്തിലും ചെറുകിട വ്യാപാരികൾക്ക് ഗുണം ചെയ്യില്ല. ജ്വല്ലറികൾ അടഞ്ഞുകിടക്കുന്നത് സർക്കാറിന് ഭീമമായ നികുതിനഷ്ടമാണുണ്ടാക്കുന്നത്. നിയന്ത്രണങ്ങളോടെ ജ്വല്ലറികൾ തുറക്കുന്നതിനുള്ള അനുവാദം നൽകുന്നത് ജനങ്ങൾക്കും സഹായകരമാണ്. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പലർക്കും സ്വർണവില ഉയർന്നു നിൽക്കുമ്പോൾ വിൽക്കാൻ താലപര്യമുണ്ടാകും. അത് വിപണിയിൽ പണത്തി‍ൻെറ ഒഴുക്കുണ്ടാക്കും. കടകൾ തുറക്കുന്നതോടെ തുടക്കത്തിൽ കച്ചവടം വർധിക്കും. നേരത്തേ വിവാഹത്തിനും മറ്റും സ്വർണം ബുക്കു ചെയ്തവർ ഈ അവസരത്തിൽ സ്വർണം വാങ്ങാനെത്തും. എന്നാൽ, ഈ അവസ്ഥ ശ്വാശ്വതമായി നിൽക്കണമെന്നില്ല. വ്യാപാര രംഗത്ത് നിലവിലുള്ള സമ്പ്രദായങ്ങൾ മാറും. സാങ്കേതികവിദ്യയുടെ ശക്തമായ പിന്തുണയോടെ വ്യാപാരം നടക്കുന്ന കാലമാണ് ഇനിവരുന്നത്. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ വീടുകളിൽ ചെന്നുള്ള ഡയറക്ട് മാർക്കറ്റിങ്, കാൻവാസിങ് പോലുള്ള സംഗതികൾക്ക് മാറ്റം വരും. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് കച്ചവടം മാറും. ടെലിമാർക്കറ്റിങ്, വിഡിയോ കോൺഫറൻസിങ് രീതികൾ വ്യാപകമാവും. ആളുകൾ വിഡിയോ കോളിലൂടെ ആഭരണങ്ങൾ െതരഞ്ഞെടുക്കുകയും അവ വീട്ടിലെത്തിച്ചു നൽകുകയും ചെയ്യുന്ന രീതി പിന്തുടരേണ്ടി വരും. ലോക്ഡൗൺ അവസാനിച്ചാലും എപ്പോൾ വേണമെങ്കിലും തിരിച്ച് വരാം എന്ന ബോധ്യത്തോടെ ആവിഷ്കരിക്കുന്ന പദ്ധതികൾക്കാണ് ഇനി പ്രാധാന്യം. എ. ഷഫീക്ക്, മാനേജിങ്ങ് ഡയറക്ടർ അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കായംകുളം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.