അന്തർ സംസ്ഥാന തൊഴിലാളികളുമായുള്ള ആദ്യ ​െട്രയിന്‍ ആലപ്പുഴയില്‍നിന്ന് തിരിച്ചു

ബിഹാറിലെ ബിട്ടയ്യ സ്റ്റേഷനിലേക്കുള്ള ട്രെയിനിൽ 1124 പേരാണ് മടങ്ങിയത് ആലപ്പുഴ: ജില്ലയിലെ മൂന്ന് താലൂക്കിൽനിന്നുള്ള അന്തർ സംസ്ഥാന തൊഴിലാളികളുമായുള്ള ആദ്യ ട്രെയിന്‍ ബിഹാറിലേക്ക് ചൊവ്വാഴ്ച വൈകീട്ട് ആലപ്പുഴ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടു. മുമ്പ് തയാറാക്കിയ പട്ടികപ്രകാരം അമ്പലപ്പുഴ താലൂക്കിൽനിന്ന് 549, കുട്ടനാട്ടുനിന്ന് 34, മാവേലിക്കര താലൂക്കിൽനിന്ന് 557 എന്നിങ്ങനെ 1140 പേരാണ് ബിഹാറിലേക്കുള്ള യാത്രക്ക് തയാറെടുത്തിരുന്നത്. ഇതില്‍ കുറച്ചുപേര്‍ പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് 1124 പേരാണ് മടങ്ങിയത്. ഇവരെ കെ.എസ്.ആർ.ടി.സി ബസുകളിലാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. ബിഹാറിലെ ബിട്ടയ്യ സ്റ്റേഷനിലാണ് ഇവരെ എത്തിക്കുക. ബ്രെഡ്, ചപ്പാത്തി, നേന്ത്രപ്പഴം, പച്ചമുളക്, സവാള, അച്ചാർ, കുടിവെള്ളം എന്നിവ ഉൾപ്പെടുത്തി ആവശ്യമായ ഭക്ഷണവും ക്രമീകരിച്ചാണ് അന്തർ സംസ്ഥാന തൊഴിലാളികളെ യാത്രയാക്കിയത്. 930 രൂപയാണ് ടിക്കറ്റ് ചാർജ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.