'റേഡിയോ ചങ്ങാതി'യുമായി എൽ.പി സ്​കൂൾ അധ്യാപകർ

ചേപ്പാട്: ഗവ. എൽ.പി സ്കൂൾ ചേപ്പാട് സൗത്തിലെ (കൊട്ടാരം സ്കൂൾ) അധ്യാപകര്‍ ലോക്ഡൗൺ കാലത്തും തിരക്കിലാണ്. 'റേഡിയോ ചങ്ങാതി' എന്ന സ്കൂൾ വാട്സ്ആപ്പ് കൂട്ടായ്മയുടെ ശ്രമകരമായ ജോലിയിലാണ് അധ്യാപകര്‍. ഇതിനു പുറമെ അധ്യാപകര്‍ തയാറാക്കിയ പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം, കഥകൾ, കവിതകൾ, വായന കാർഡ്, വർക്ക് ഷീറ്റ് തുടങ്ങിയവയും കുട്ടികളില്‍ വാട്സ്ആപ്പ് വഴി എത്തിക്കുന്നു. പാഠപുസ്തകങ്ങൾ പി.ഡി.എഫ് ഫയലുകളാക്കി കുട്ടികളിൽ എത്തിക്കുന്നതിനും അധ്യാപകർ ശ്രദ്ധിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.