ആശുപത്രിയിലെത്തി തെറ്റായ വിവരം നൽകിയവർക്കെതിരെ പരാതി

അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ ഗർഭിണി ഉൾപ്പെടെയുള്ളവർക്ക് കോവിഡെന്ന് ആശങ്ക. പരിശോധനയിലും അന്വേഷണത്തിലും ഇത് വ്യാജമെന്നു തെളിഞ്ഞു. പരാതി നൽകാനൊരുങ്ങി ആശുപത്രി അധികൃതർ. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ഗൈനക് വിഭാഗത്തിലാണ് ഒരു കുടുംബം യുവതിയുടെ ചികിത്സക്കെത്തിയത്. ആറുമാസം ഗർഭിണിയായ യുവതി ഭർത്താവും മറ്റു ബന്ധുക്കൾക്കുമൊപ്പമാണ് ചികിത്സക്കെത്തിയത്. ഗർഭിണിയായ ശേഷം ആദ്യമായാണ് ഇവർ ചികിത്സക്കെത്തിയത്. ഇതിൻെറ കാരണം അന്വേഷിച്ചപ്പോൾ തോട്ടപ്പള്ളി സ്വദേശികളായ തങ്ങൾ അഞ്ചു വർഷമായി ചെന്നൈയിലായിരുന്നു എന്ന മറുപടിയാണ് ഭർത്താവ് നൽകിയത്. ഇതോടെ ആശങ്കയിലായ ഡോക്ടർമാർ യുവതിയെയും മറ്റു ബന്ധുക്കളെയും സുരക്ഷാ കവചമണിയിച്ചു. യുവാവിൻെറ സംസാരത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ കുടുംബത്തിൻെറ വിവരം തോട്ടപ്പള്ളിയിലെ ആശാ പ്രവർത്തകയോടു തിരക്കിയപ്പോൾ ഇവരാരും ചെന്നൈയിൽ പോയിട്ടില്ലെന്ന് വ്യക്തമായി. തുടർന്ന് യുവതിയെ പ്രസവവാർഡിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരെ കബളിപ്പിച്ചതിനു പരാതി നൽകുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് ആനുകൂല്യം തട്ടിയെടുക്കുന്നതിനാണ് ഇത്തരം വ്യാജ പ്രചാരണം ഇവർ നടത്തിയതെന്നും ആശുപത്രി അധികൃതർ പറയുന്നു. അർബുദ ബാധിതന് ഉൾെപ്പടെ മയക്കുമരുന്ന് സംഘത്തിൻെറ മർദനം അമ്പലപ്പുഴ: മദ്യ-മയക്കുമരുന്ന് സംഘത്തിൻെറ ആക്രമണത്തിൽ അർബുദബാധിതൻ ഉൾെപ്പടെ മൂന്നുപേർക്ക് പരിക്കറ്റു. പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാർഡ് കാരപ്പറമ്പിൽച്ചിറയിൽ കെ. മുരളീധരൻ നായർ (52), ഇദ്ദേഹത്തിൻെറ സഹോദരിയുടെ മകൻ വിഷ്ണു (23), സഹോദരീഭർത്താവ് വേണുഗോപാലൻ നായർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ സമീപവാസികളും മയക്കുമരുന്ന് സംഘത്തിലെ കണ്ണികളുമായ കിഴക്കേ പനച്ചുവട് വീട്ടിൽ രാഹുൽ, രജിത് എന്നിവരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു. ശനിയാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. പ്രതികൾ നടത്തുന്ന കഞ്ചാവ് മയക്കുമരുന്ന് വിൽപനയെ മുരളീധരൻ പലതവണ ചോദ്യം ചെയ്തിരുന്നു. ഇതിൻെറ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമായത്. സമീപത്തെ കടയിൽ പാൽ വാങ്ങാൻ പോയ വിഷ്ണുവിനെ രാഹുലും രജിത്തും ചേർന്ന് ആക്രമിച്ചു. അമ്മാവൻെറ ശല്യം ഇനിയുണ്ടാകരുതെന്ന് പറഞ്ഞായിരുന്നു ആക്രമണം. വിവരമറിഞ്ഞ് എത്തിയ മുരളിയെയും പിന്നീട് സ്ഥലത്തെത്തിയ വേണുഗോപാലിനെയും ഇരുമ്പുവടികൊണ്ട് സംഘം അടിക്കുകയായിരുന്നു. അർബുദത്തിനു അഞ്ചുവർഷമായി ചികിത്സയിൽ കഴിയുന്ന മുരളിയുടെ തലക്കു പരിക്കേറ്റു. വേണുഗോപാലിൻെറ ഇടതു കൈവിരലിനും ഒടിവുണ്ട്. മൂവരും വണ്ടാനം മെഡിക്കൽ കോളജ് ആശ്യപത്രിയിൽ ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.