ഏറ്റുമാനൂരിൽനിന്ന്​ ഓ​ട്ടോയുമായി കടന്നയാൾ കഞ്ഞിക്കുഴിയിൽ പിടിയിലായി

മുഹമ്മ (ആലപ്പുഴ): ഏറ്റുമാനൂരിൽനിന്ന് മറ്റൊരാളുടെ ഓട്ടോയുമായി കടന്ന മനോവൈകല്യമുള്ളയാളെ കഞ്ഞിക്കുഴിയിൽ പൊലീസ ് പിടികൂടി. കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെെട്ടന്ന് വെളിപ്പെടുത്തിയ ഇയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഐസൊലേഷനിലാക്കി. ഏറ്റുമാനൂർ കാണാക്കാരി രാജീവ് മന്ദിരത്തിൽ രാജേഷാണ് (52) ഓട്ടോയിൽ കഞ്ഞിക്കുഴിയിലെത്തിയത്. ഏറ്റുമാനൂർ മാർക്കറ്റിൽനിന്ന് മറ്റൊരാളുടെ ഓട്ടോയുമായി കടക്കുകയായിരുന്നു. രാവിലെ ഒമ്പതോടെ കഞ്ഞിക്കുഴിയിൽ വാഹന പരിശോധന നടത്തുകയായിരുന്ന മാരാരിക്കുളം പൊലീസാണ് വാഹനം തടഞ്ഞത്. കോട്ടയത്തെ കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടെന്ന് ഇയാൾ പറഞ്ഞതോടെ പൊലീസുകാരും പരിഭ്രാന്തരായി. കുടുംബവുമായി ബന്ധപ്പെട്ടെങ്കിലും ഏറ്റെടുക്കാൻ തയാറല്ലെന്ന് അറിയിച്ചതോടെ പൊലീസ് കൂടുതൽ പ്രതിസന്ധിയിലായി. ഇതോടെ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചു. രണ്ട് മണിക്കൂറിനുശേഷം ആംബുലൻസിൽ ഇയാളെ കൊണ്ടുപോയി. പൊലീസ് വിവരമറിയിച്ചതനുസരിച്ച് ചേർത്തലയിൽനിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മാരാരിക്കുളം സ്റ്റേഷനും പരിസരവും അണുമുക്തമാക്കി. രാജേഷിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.