ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോദമ്പതികളുടെ മരണം: അന്വേഷണം ഊർജിതമാക്കി

മാവേലിക്കര: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോദമ്പതികൾ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്ച രാത്രിയായിരുന്നു ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് വിനോദ് നിവാസ് രാഘവൻ (80), ഭാര്യ മണിയമ്മ(75) എന്നിവർ മരിച്ചത്. രാത്രി 12ഓടുകൂടിയായിരുന്നു സംഭവം. കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറിൽനിന്നാണ് തീ പടർന്നുപിടിച്ചത്. എയർ കണ്ടീഷണറും വീട്ടുപകരണങ്ങളും പൂർണമായി കത്തിനശിച്ചിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് തീ അണച്ചത്. ഇവർ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ജോലിക്കാരി ഉണ്ടായിരുന്നെങ്കിലും അവരെ വീട്ടിലേക്ക് തിരികെ വിട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.