ഭക്ഷ്യസാധനങ്ങൾ കൈമാറി

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിനു കീഴിൽ കെ.കെ. കുഞ്ചുപിള്ള സ്മാരക സ്കൂളിൽ പ്രവർത്തിക്കുന്ന സമൂ ഹ അടുക്കളയിലേക്ക് അമ്പലപ്പുഴ ഇരട്ടക്കുളങ്ങര െറസിഡൻറ്സ് അസോസിയേഷൻ . പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുലാൽ ഏറ്റുവാങ്ങി. െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് സി. ഹരിദാസ്, സെക്രട്ടറി ആർ. വേണുക്കുട്ടൻ, സോമൻ, ഡി. രവികുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സഹപാഠികളെ ചേർത്തുപിടിച്ച് പൂർവ വിദ്യാർഥി കൂട്ടായ്മ മണ്ണഞ്ചേരി: കോവിഡ് ദുരിതത്തിനിടയിലും സഹപാഠികളെ ചേർത്ത് പിടിക്കുകയാണ് പൂർവ വിദ്യാർഥി കൂട്ടായ്മ. ഒരുമിച്ചുള്ള പഠനം പൂർത്തിയാക്കി 25 വർഷത്തിനിപ്പുറവും ആ ബന്ധം നിലനിർത്തുകയാണ് മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ '95ലെ എസ്.എസ്.എൽ.സി ബാച്ച്. 'ഒരു വട്ടം കൂടി 95' എന്ന വാട്സ്ആപ്പ് കൂട്ടായ്മയാണ് മാതൃകയാകുന്നത്. ജനുവരി അഞ്ചിന് ഗവ. ഹൈസ്കൂളിൾ നടന്ന സംഗമത്തോടെ ഊർജസ്വലമായി പ്രവർത്തിക്കുന്ന ഗ്രൂപ് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായം എത്തിച്ചുനൽകി. ലോക്ഡൗൺ തുടങ്ങിയ അന്ന് മുതൽ അംഗങ്ങളുടെയും മക്കളുടെയും ഓൺലൈൻ കലാ-സാംസ്കാരിക പരിപാടികളുമായി ഗ്രൂപ് സജീവമാണ്. ഗ്രൂപ്പിൽ അവതരിപ്പിച്ച കോവിഡ് പ്രതിരോധ നൃത്തവും ഗാനവും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കൂട്ടുകാർക്ക് കൈത്താങ്ങിൽ ഒരുവട്ടം കൂടി 95 ചെയർമാൻ ടി.എ. അലിക്കുഞ്ഞ് ആശാൻ, വൈസ് ചെയർമാൻ പി.എസ്. അജ്മൽ, ജനറൽ കൺവീനർ വി.കെ. ബിനുമോൻ, ട്രഷർ സഫീദ് പൊന്നാട്, അബ്ദുൽ ജബ്ബാർ എന്നിവർ നേതൃത്വം നൽകി. ചിത്രം- APL51 sslc batch കൂട്ടുകാർക്കുള്ള കരുതലുമായി 'ഒരു വട്ടം കൂടി 95' വാട്സ്ആപ്പ് കൂട്ടായ്മ ഭാരവാഹികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.