തിരികെയെത്തിയ പ്രവാസികൾക്ക്‌ സഹായം ലഭ്യമാക്കണം

ആലപ്പുഴ: കോവിഡ്‌ വ്യാപനത്തോടെ വിദേശരാജ്യങ്ങളിൽനിന്ന് തിരിച്ചെത്തി വീടുകളിൽ കഴിയുന്ന പ്രവാസികൾക്ക്‌ അടിയന്തര സഹായം എത്തിക്കണമെന്ന് ജി.കെ.പി.എ ജില്ല കമ്മിറ്റി അഭ്യർഥിച്ചു. നാട്ടിൽ ദുരിതത്തിൽ കഴിയുന്ന പ്രവാസി കുടുംബങ്ങൾക്ക്‌ സഹായമെത്തിക്കാൻ സർക്കാർ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും ആവശ്യപ്പെട്ടു. ചാരായവുമായി സഹോദരങ്ങൾ പിടിയിൽ മുഹമ്മ: വാറ്റുചാരായവും കോടയും വാറ്റുപകരണങ്ങളുമായി സഹോദരങ്ങൾ പിടിയിലായി. മുഹമ്മ പഞ്ചായത്ത് 16ാം വാർഡ് കുതിരവിഴായിൽ മോഹനചന്ദ്രൻ (തമ്പി), സഹോദരൻ ബിജുമോൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 300 മില്ലി വാറ്റുചാരായവും 60 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. മുഹമ്മ അഡീഷനൽ എസ്.ഐ പ്രദീപ്, സ്പെഷൽ ബ്രാഞ്ച് എസ്.ഐ സജി, സി.പി.ഒ സന്തോഷ് കുമാർ, ഉല്ലാസ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടയും ചാരായവും പിടികൂടി ചാരുംമൂട്: നൂറനാട് എക്സൈസ് ആദിക്കാട്ടുകുളങ്ങര ഭാഗത്തെ വ്യാജവാറ്റ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 70 ലിറ്റർ കോടയും ഒരു ലിറ്റർ ചാരായവും കണ്ടെടുത്തു. പാലമേൽ ആദിക്കാട്ടുകുളങ്ങര ചാമക്കാലവിളയിൽ സജീവ് (43) താമസിക്കുന്ന വീട്ടിൽനിന്നുമാണ് കോടയും ചാരായവും പിടിച്ചെടുത്തത്. നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ.ആർ. ഗിരീഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. പൊലീസിനെ കണ്ട് പ്രതി രക്ഷപ്പെട്ടു. ഒരുലിറ്റർ ചാരായത്തിന് 1500 രൂപ നിരക്കിലാണ് ആവശ്യക്കാർക്ക് നൽകിയിരുന്നത്. സജീവിനെ പ്രതിചേർത്ത് കേസെടുത്തു. റെയ്ഡിന് പ്രിവൻറിവ് ഓഫിസർ സദാനന്ദൻ, സന്തോഷ് കുമാർ, സി.ഇ.ഒമാരായ സിനുലാൽ, രാകേഷ്, ശ്യാംജി എന്നിവർ പങ്കെടുത്തു. കയര്‍-മത്സ്യമേഖല തൊഴിലാളികള്‍ക്ക് ധനസഹായം അനുവദിക്കണം ആലപ്പുഴ: ലോക്ഡൗണില്‍ ജീവിതം പ്രതിസന്ധിയിലായ കയർ-മത്സ്യത്തൊഴിലാളികളെ സർക്കാർ പരിഗണിക്കാത്തത് പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ കുറ്റപ്പെടുത്തി. മറ്റ് മേഖലകളിലെ തൊഴിലാളികളെക്കുറിച്ചും ആശ്വാസ നടപടികളും പറയുന്ന മുഖ്യമന്ത്രി തൊഴില്‍ ഉള്ളപ്പോള്‍പോലും ദുരിതജീവിതം നയിക്കുന്ന ഈ രണ്ടുവിഭാഗത്തെ അവഗണിക്കുന്നത് ശരിയല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.