പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലയുടെ തീജ്വാലയൊരുക്കി 'തനിമ'

ആലുവ: തനിമ കലാസാഹിത്യവേദി ജില്ല സമിതി സംഘടിപ്പിച്ച 'തീജ്വാലകള്‍' കലയുടെ കാന്‍വാസിലെ വേറിട്ട അനുഭവമായി. അനീതിക്കും വിവേചനങ്ങള്‍ക്കുമെതിരെ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാകാരന്മാര്‍ നടത്തിയ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി. ഗസല്‍ ഗായകന്‍ അഷ്‌റഫ് ഹൈദ്രോസി സൂഫിയാന വ്യത്യസ്ത ഗാനങ്ങളാവിഷ്‌കരിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മജീഷ്യന്‍മാരായ അന്ത്രു പെരുമറ്റം, പോക്കര്‍, യുവകവി ജയന്‍ പുക്കാട്ടുപടി എന്നിവര്‍ വിവിധ കലാവിഷ്‌കാരങ്ങള്‍ നടത്തി. ഫൈസല്‍ കൊച്ചി സംവിധാനം ചെയ്ത മോണോലോഗ്, ജുറാസിക് പാർക്ക് (നാടകം) എന്നിവ അരങ്ങേറി. ചിത്രകാരന്‍ നസീര്‍കുട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ വരയും സംഘടിപ്പിച്ചു. തനിമ ജില്ല പ്രസിഡൻറ് അന്‍സാര്‍ നെടുമ്പാശ്ശേരി സ്വാഗതവും ജനറല്‍ സെക്രട്ടറി ടി.എം. അന്‍സാര്‍ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡൻറ് ഷംസു പുക്കാട്ടുപടി, കണ്‍വീനര്‍മാരായ എം.എം. സിറാജുദ്ദീന്‍, ഫൗസിയ അബൂബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.