പൗരത്വഭേദഗതി ബിൽ കത്തിച്ച് എ.ഐ.എസ്.എഫ് പ്രതിഷേധം

ആലുവ: പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റി പൗരത്വഭേദഗതി ബിൽ കത്തിച്ച് പ്രതിഷേധിച്ചു. പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഇന്ത്യൻ സ്വാതന്ത്ര്യത്തിൽ എ.ഐ.എസ്.എഫിന് വലിയ പങ്കുണ്ടെന്നും ഇന്ത്യൻ ഭരണഘടനയിലെ മൂല്യങ്ങൾ ഹനിക്കുന്ന തരത്തിലുള്ള കേന്ദ്രസർക്കാർ നീക്കം ചെറുക്കുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ല സെക്രട്ടറി എം.ആർ. ഹരികൃഷ്ണൻ പറഞ്ഞു. ജില്ല ജോയൻറ് സെക്രട്ടറി എ.എ. സഹദ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം പി. നവകുമാരൻ, മണ്ഡലം സെക്രട്ടറി എ. ശംസുദ്ദീൻ, മനോജ്‌ ജി. കൃഷ്ണൻ, അസ്‌ലഫ് പാറേക്കാടൻ, ജോബി മാത്യു, എം.എ. സഗീർ, മിൽഷ ലുമുംബ, അഭിരാമി ഷാജി, ശരണ്യ, ശിവരഞ്ജിനി, സാലിഹ് അഫ്രീദി, അലൻ ജോൺസൻ, എ.ഐ.എസ്.എഫ് ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ ഫയാസ്, അൻവർ അലി എന്നിവർ പങ്കെടുത്തു. ഫോട്ടോ : ea yas 20191214_125324 ea yas 20191214_125330 പൗരത്വഭേദഗതി ബിൽ എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കത്തിച്ചു പ്രതിഷേധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.