ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം നിലനിര്‍ത്തണം -ചാള്‍സ് ഡയസ്

കൊച്ചി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ സംവരണം അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി യൂനിയന്‍ ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷനും ഫെഡറേഷന്‍ ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍സ് ഓഫ് ഇന്ത്യയും രംഗത്ത്. ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിലെ വിരലിലെണ്ണാവുന്ന വ്യക്തികള്‍ ഒഴികെ ഭൂരിഭാഗവും സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥയിലാണെന്ന് മുന്‍ എം.പി ചാള്‍സ് ഡയസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭരണഘടന മൂല്യങ്ങൾ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് സംവരണം അവസാനിപ്പിക്കാനുള്ള തീരുമാനമെന്നും മോദി സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.