വിശ്വകർമജർക്ക്​ നീതി നിഷേധിക്കുന്നു -പി.സി. ജോർജ്

കോട്ടയം: വിശ്വകർമജർക്ക് സർക്കാർ നീതി നിഷേധിക്കുകയാണെന്ന് പി.സി. ജോർജ് എം.എൽ.എ. കോട്ടയത്ത്‌ വിശ്വകർമ സർവിസ് സൊസൈറ്റി (വി.എസ്.എസ്) ജില്ല സമിതി നടത്തിയ കലക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോർഡിൽ അധികം വന്ന 18 ശതമാനം സംവരണം വീതം െവച്ചപ്പോൾ വിശ്വകർമജരെ ഒഴിവാക്കിയത് പുനഃപരിശോധിക്കണം. വിശ്വകർമജരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സർക്കാറിന് സമർപ്പിച്ച ഡോ. ശങ്കരൻ കമീഷൻ റിപ്പോർട്ട്‌ നടപ്പാക്കണം. ദേവസ്വം ബോർഡിൽ വിശ്വകർമജർക്ക് പത്തുശതമാനം സംവരണം ഏർപ്പെടുത്തണമെന്നും വിശ്വകർമ ദിനം സമ്പൂർണ ദേശീയ സംസ്ഥാന അവധിയായി പ്രഖ്യാപിക്കണമെന്നും വി.എസ്.എസ് സംസ്ഥാന സെക്രട്ടറി കെ.ആർ. സുധീന്ദ്രൻ ആവശ്യപ്പെട്ടു. വി.എസ്.എസ് കൗൺസിലർ പി. ഉദയഭാനു അധ്യക്ഷത വഹിച്ചു. കെ.കെ. ഹരി, കെ.എ. ദേവരാജൻ, എൻ. സതീഷ്‌കുമാർ, സുഷമ ജയൻ, സരസമ്മ കൃഷ്ണൻ, കെ.ബി. സന്തോഷ്‌, കെ.എൻ. ഗോപി, പി.ജെ. സുരേഷ്, കെ.എൻ. കമലാസനൻ, കെ.പി. നാരായണൻ, എ. രാജൻ, പി.ജി. ചന്ദ്രബാബു, കെ.ജി. നടരാജൻ, കെ.വി. ഷാജി, ബിനു പുല്ലുവേലിൽ, ടി.ജെ. മനു, പി.എൻ. സുരേഷ് എന്നിവർ സംസാരിച്ചു. അസംപ്ഷനില്‍ സോഷ്യല്‍വര്‍ക്ക് സ്റ്റുഡൻറ്സ് കോണ്‍ഗ്രസ് ഇന്ന് ചങ്ങനാശ്ശേരി: കേരളത്തിലെ സാമൂഹിക പ്രവര്‍ത്തകരുടെ സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് പ്രഫഷനല്‍ സോഷ്യല്‍ വര്‍ക്കിൻെറയും അസംപ്ഷന്‍ കോളജ് സാമൂഹിക പ്രവര്‍ത്തന വകുപ്പിൻെറയും ആഭിമുഖ്യത്തില്‍ നാലാമത് സോഷ്യല്‍വര്‍ക്ക് സ്റ്റുഡൻറ്സ് കോണ്‍ഗ്രസ് വെള്ളിയാഴ്ച രാവിലെ കോളജിലെ വില്യം ഹാളില്‍ നടക്കും. ആയുഷ് മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ചെറുകുസുമം അധ്യക്ഷത വഹിക്കും. കാര്‍ സ്‌കൂട്ടറിലിടിച്ചു ചങ്ങനാശ്ശേരി: അമിതവേഗത്തില്‍ എത്തിയ കാര്‍ സ്‌കൂട്ടറിലിടിച്ച് യാത്രക്കാരിക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 11ഓടെ റെഡ് സ്‌ക്വയറിന് സമീപമാണ് സംഭവം. തിരുവല്ല ഭാഗത്തുനിന്ന് എത്തിയ കാര്‍ ആലപ്പുഴ ഭാഗത്തുനിന്ന് വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരി തിരുവല്ല സ്വദേശിയായ ശാലിനിയെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.