അധികൃതരുടെ അനാസ്ഥ: ദേശീയപാതയിൽ നാട്ടുകാർ വാഴ നട്ടു പ്രതിഷേധിച്ചു

പറവൂർ: ആഴ്ചകൾ പിന്നിട്ടിട്ടും പൊട്ടിയ പൈപ്പുകൾ നന്നാക്കാത്തതിലും റോഡ് അറ്റകുറ്റപ്പണി നടത്താത്തതിലും പ്രതി ഷേധിച്ച് നാട്ടുകാർ ദേശീയ പാതയിൽ വാഴ നട്ട് പ്രതിഷേധിച്ചു. ദേശീയപാത 66 ൽ നീണ്ടൂർ-ചിറ്റാറ്റുകര ജുമാ മസ്ജിദിന് മുന്നിൽ ശുദ്ധജല പൈപ്പ് പൊട്ടിരൂപം കൊണ്ട കുഴി അപകടക്കെണിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി നാല് ബൈക്കുകൾ ഈ കുഴിയിൽ ചാടി മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റു. ഒരാഴ്ച മുമ്പ് കുഴിയിൽ ചാടാതിരിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷ ബൈക്കിലിടിച്ച് ബൈക്ക് മറിഞ്ഞു കൊടുങ്ങല്ലൂർ സ്വദേശികളായ ദമ്പദികളും മകളും വീണ് പരിക്കേറ്റിരുന്നു. ഒരു മാസത്തോളമായി ഇവിടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട്. പത്താം തീയതി ഇത് സംബന്ധിച്ച് ആളന്തുരുത്തിലുള്ള വാട്ടർ അതോറിറ്റി ഓഫിസിലെത്തി നാട്ടുകാർ രേഖാമൂലം പരാതി നൽകിയതാണ്. ആഴ്ചകൾകഴിഞ്ഞിട്ടും ചോർച്ച പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.