ലോറിക്കുപിന്നിൽ ബൈക്കിടിച്ച് യാത്രികന് ഗുരുതര പരിക്ക്

ഹരിപ്പാട്: നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ദേശീയപാതയിൽ ഹരിപ്പാട ് ആർ.കെ ജങ്ഷന് സമീപം ഞായറാഴ്ച പുലർച്ച അഞ്ചിനായിരുന്നു അപകടം. പള്ളിപ്പാട് വാടകക്ക് താമസിക്കുന്ന കൊല്ലം ചവറ മാനസത്തിൽ പുഷ്പരാജനാണ് (63) പരിക്കേറ്റത്. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും തലക്ക് ക്ഷതമേറ്റതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.