മുളന്തുരുത്തി പഞ്ചായത്ത് പ്ലാസ്​റ്റിക് മുക്തമാക്കുന്നു

പിറവം: മഹാത്മ ഗാന്ധിയുടെ ജന്മദിന വാര്‍ഷികവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന 'സ്വച്ഛതാ ഹി സേവാ' യജ്ഞത്തോടനുബന്ധമായി മുളന്തുരുത്തി ഗ്രാമപഞ്ചായത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂർണമായി നിരോധിക്കാൻ തീരുമാനിച്ചു. പ്രകൃതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചു. വീടുകളിലും വ്യാപാര വ്യവസായസ്ഥാപനങ്ങളിലും നേരിെട്ടത്തി പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ച് സംഭരണകേന്ദ്രത്തിലെത്തിക്കാൻ ഒരു വര്‍ഷത്തോളമായി ഹരിതകർമസേന പ്രവര്‍ത്തിച്ചു വരുകയായിരുന്നു. മാലിന്യ ശേഖരണത്തിന് വീടുകളിൽനിന്ന് 40രൂപയും, സ്ഥാപനങ്ങളില്‍നിന്ന് 100രൂപയും എന്നനിരക്കിൽ സർവിസ് ചാർജ് ഏർപ്പെടുത്തി. ഹരിതകര്‍മസേന ശേഖരിച്ച് സംഭരിച്ച പ്ലാസ്റ്റിക് ഷ്രെഡ്ചെയ്ത് റോഡ് ടാറിങ്ങിന് ഉപയോഗിക്കും. പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ ശിക്ഷ നടപടി സ്വീകരിക്കും. നവംബര്‍ ഒന്നു മുതല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യവിഭാഗവുമായി ചേര്‍ന്ന് നടത്തുന്ന സംയുക്ത പരിശോധനയില്‍ നിയമം ലംഘിക്കുന്ന കച്ചവടവ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഡിസ്പോസിബിള്‍ പാത്രങ്ങള്‍, പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, ഗ്ലാസുകള്‍, ചെറുവാട്ടര്‍ ബോട്ടിലുകള്‍, റാപ്പറുകള്‍ എന്നിവ ഉപയോഗിക്കുന്ന കാറ്ററിങ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഫ്ലക്സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് തോരണങ്ങള്‍ എന്നിവ ഒഴിവാക്കണം. പദ്ധതിയുമായി സഹകരിക്കണമെന്ന് പ്രസിഡൻറ് രഞ്ചികുര്യൻകൊള്ളിനാൽ പഞ്ചായത്ത് സെക്രട്ടറി രാജേഷ് പി. വർഗീസ് എന്നിവർ അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.