മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കറ്റാനം: വിലപിടിപ്പുള്ളതും മാരകമായതുമായ മാക്‌സ് ജെല്ലി എക്‌സ്റ്റസി (എം.ഡി.എം.എ) എന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി നടയില്‍ വടക്കതില്‍ വീട്ടില്‍ മാരി എന്ന വിഷ്ണുവാണ് (25) കുറത്തികാട് എസ്‌.ഐ എ.സി. വിപിൻെറയും സംഘത്തിൻെറയും പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് ഭരണിക്കാവ് ചെറുവള്ളി ക്ഷേത്രത്തിന് സമീപത്തുെവച്ചാണ് പൊലീസ് പിടികൂടിയത്. പിടിക്കുമ്പോള്‍ ഇയാളുടെ കൈവശം മൂന്ന് ഗ്രാം മയക്കുമരുന്നുണ്ടായിരുന്നു. ഈ ഇനത്തില്‍പെട്ട 10 ഗ്രാം മയക്കുമരുന്ന് കൈവശം െവച്ചാല്‍ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ബംഗളൂരുവിൽനിന്നാണ് തനിക്ക് മയക്കുമരുന്ന് ലഭിക്കുന്നതെന്ന് വിഷ്ണു പറഞ്ഞതായി പൊലീസ് പറഞ്ഞു. എം.ഡി.എം.എയുടെ പ്രധാന ഡീലര്‍മാരിലൊരാളായ സവാദ് ഹനീഫയെ (കാലിക്കട്ട് ഗുസ്മാന്‍ -27) 50 ഗ്രാം എക്സ്റ്റസിയുമായി കുറച്ചുനാള്‍മുമ്പ് ആലുവയില്‍നിന്ന് പിടികൂടിയിരുന്നു. തെക്കേക്കര, മാവേലിക്കര, കായംകുളം മേഖലകളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ജില്ലയില്‍ ആദ്യമായാണ് ഈ മയക്കുമരുന്ന് പിടികൂടുന്നത്. ഗ്രേഡ് എസ്‌.ഐ ജാഫര്‍ഖാന്‍, എ.എസ്‌.ഐ നിയാസ്, സീനിയര്‍ സി.പി.ഒ ഹരി, സി.പി.ഒ ഇസ്ലാഹ്, ഹോംഗാര്‍ഡ് രാജേഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.