ലോ ഫ്ലോർ ബസിൽ വീൽചെയർ ഘടിപ്പിക്കാൻ സംവിധാനം പുനഃസ്ഥാപിച്ചു

കൊച്ചി: കെ.യു.ആർ.ടി.സി എ.സി ലോ േഫ്ലാർ ബസുകളിൽ ഭിന്നശേഷിക്കാർക്ക് വീൽചെയർ ഘടിപ്പിക്കാനുള്ള സംവിധാനം പുനഃസ്ഥാപിച ്ച് സർക്കാർ ഉത്തരവ്. ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കുവേണ്ടി അഡീഷനൽ സെക്രട്ടറി എസ്. മാലതിയാണ് ഉത്തരവിറക്കിയത്. ബസുകളിൽ ഭിന്നശേഷിക്കാർക്ക് വീൽചെയർ ഘടിപ്പിക്കാനുള്ള സംവിധാനം നീക്കി സീറ്റ് സ്ഥാപിച്ച സംഭവം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിഷേധം ഉയർന്നതോടെ ഉടൻ വിഷയം സർക്കാറിൻെറ ശ്രദ്ധയിൽപെടുത്തുമെന്ന് സംസ്ഥാന ഭിന്നശേഷി കമീഷണർ ഡോ. ജി. ഹരികുമാറും വ്യക്തമാക്കിയിരുന്നു. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ (എ.കെ.ഡബ്ല്യു.ആർ.എഫ്) വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് സഹിതം പരാതി സമർപ്പിക്കുകയും ചെയ്തു. ജോൺ ഫെർണാണ്ടസ് എം.എൽ.എ വിഷയം നിയമസഭയിലും ഉന്നയിച്ചു. ഇതോടെ മന്ത്രി വിഷയത്തിൽ ഇടപെട്ടു. ബസിൽ കയറാൻ റാപും വീൽചെയർ െവച്ചുപൂട്ടാനുള്ള സംവിധാനവും ഉണ്ടായിരുന്നതിനാൽ ലോ േഫ്ലാർ ബസുകൾ ഭിന്നശേഷി യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്നു. പുതിയ പരിഷ്കാരത്തിൻെറ ഭാഗമായാണ് ഈ സംവിധാനം നീക്കി അവിടെ സീറ്റുകൾ ഘടിപ്പിക്കുകയും കയറാൻ കഴിയാത്ത രീതിയിൽ മധ്യഭാഗത്തെ വാതിൽ കമ്പി സ്ഥാപിച്ച് സ്ഥിരമായി അടക്കുകയും ചെയ്തത്. പുനഃസ്ഥാപിച്ച് ഉത്തരവിറക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നതായി എ.കെ.ഡബ്ല്യു.ആർ.എഫ് സെക്രട്ടറി രാജീവ് പള്ളുരുത്തി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.